New Update
/sathyam/media/media_files/FBupD8RxRIx1DaILuKER.jpg)
മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം ലോക വനിതാ ദിനത്തോടനുബന്ധിച്ച് പ്രവാസി മലയാളി വനിതകൾക്കായി സംഘടിപ്പിച്ച പ്രസംഗമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
"കുടുംബത്തിലും സമൂഹത്തിലും സ്ത്രീകളുടെ പങ്ക് " എന്ന വിഷയത്തിൽ ഓൺലൈൻ വഴി നടത്തിയ മത്സരത്തിൽ ഷീന നൗഫൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഡോക്ടർ ഷബ്‌ന സുനീർ രണ്ടാം സ്ഥാനത്തിനും സഞ്ജു എം സാനു , റജീന ഇസ്മായിൽ എന്നിവർ മൂന്നാം സ്ഥാനത്തിനുമർഹരായി. എക്സിക്യൂട്ടീവ് അംഗം റഷീദ സുബൈർ, ഫാത്തിമ സ്വാലിഹ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
കേന്ദ്ര പ്രസിഡണ്ട് സമീറ നൗഷാദ്, ജനറൽ സെക്രട്ടറി ഷൈമില നൗഫൽ എന്നിവർ വിജയികളെ അനുമോദിച്ചു.