/sathyam/media/media_files/YpRFb32ZSzIpI1BEtD2S.jpg)
ജിദ്ദ: തെക്കൻ ഗാസയിലെ ഖാൻയൂനിസ് പ്രദേശത്തെ ഇസ്രായേൽ കൂട്ടക്കുരുതിയുടെ ഒരു മുഖം മാത്രമാണ് ഈ ചിത്രം. ഡസൻ കണക്കിന് അജ്ഞാതമായ ഡസൻ കണക്കിന് മൃതദേഹങ്ങൾ വലിയൊരു മൺകുഴിമാടത്തിൽ കൂട്ടമായി സംസ്‌കരിക്കുന്നതിന്റെ ദൃശ്യമാണിത്.
മൃതദേഹങ്ങൾ പൂർത്തിയായാൽ ബുൾഡോസർ മണ്ണിട്ട് കുഴിമാടം അടക്കും. ഇസ്രായേൽ അതിക്രമം ആശുപത്രികളെയും ആമ്പുലൻസുലേയും പോലും ഒഴിവാക്കാതെ നടമാടിയപ്പോൾ, അതിന്റെ ഫലമായുണ്ടായത് മൃതദേഹങ്ങളുടെ വിരാമമില്ലാത്ത നിര.
ഗസ്സയിലെ അൽഷിഫ ഹോസ്പിറ്റലിൽ നിന്ന് കൊണ്ടുപോയ മൃതദേഹങ്ങളാണ് റോയിട്ടർ പ്രസിദ്ധീകരിച്ച ചിത്രത്തിൽ. അമേരിക്കൻ പത്രം "വാഷിംഗ്ടൺ പോസ്റ്റ്" റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഇസ്രായേൽ ബോംബ് വര്ഷം ജീവൻ അപഹരിച്ച 110 ഓളം പുരുഷന്മാരുടെയും സ്ത്രീകളുടെയും മൃതദേഹങ്ങളാണ് ഒരുമിച്ച് അടക്കം ചെയ്തത്.
കൂട്ടക്കുരുതിയുടെ പെരുപ്പവും പിന്നെയുമുള്ള ബോംബാക്രമണം സംബന്ധിച്ച നിരന്തരമായ ഭയവും കാരണം മൃതദേഹങ്ങൾ ഒരു കൂട്ടക്കുഴിയിൽ തന്നെ കുഴിച്ചിടുകയായിരുന്നവെന്ന് ഒരു ഫലസ്തീനി ആരോഗ്യ വിഭാഗം ജീവനക്കാരനെ ഉദ്ധരിച്ച് പത്രം എഴുതി.
നിരന്തരമായ അഴിഞ്ഞാട്ടത്തിന് പ്രതികാരമെന്നോണം ഒക്ടോബർ ആറിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ ഞെട്ടിത്തരിച്ച ഇസ്രായേൽ പിറ്റേന് മുതൽ നടത്തിയത് സാധാരണക്കാർക്കും പാർപ്പിട കേന്ദ്രങ്ങൾക്കും നേരെ ആഴ്ചകൾ നീണ്ട വിവേചനമില്ലാത്ത ബോംബ് വർഷത്തിലൂടെയായിരുന്നു.
ഫലമായി ഗാസ മുനമ്പിൽ മരിച്ചവരുടെ എണ്ണം 14,000 കവിഞ്ഞു, ഏകദേശം 33,000 പേർക്ക് പരിക്കേൽക്കുകയുമുണ്ടായി. കാണാതായവരുടെ എണ്ണം മറ്റൊരു 6,800 ഉം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us