/sathyam/media/media_files/2025/10/07/untitled-2025-10-07-13-29-54.jpg)
യുഎഇ: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾക്കായുള്ള ഏകീകൃത വിസയ്ക്ക് അപേക്ഷിക്കാനുള്ള ലിങ്ക് ഉടൻ തന്നെ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുമെന്ന് റിപ്പോർട്ട്.
ഈ മാസം തന്നെ വിസയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള നടപടികൾ ആരംഭിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.
ജിസിസി രാജ്യങ്ങൾ (സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, ഖത്തർ, കുവൈത്ത്, ഒമാൻ) ഒറ്റ ടൂറിസം കേന്ദ്രമായി മാറുന്നതിന്റെ ഭാഗമായാണ് പുതിയ ഏകീകൃത വിസ സംവിധാനം വരുന്നത്.
ഈ വിസ നിലവിൽ വരുന്നതോടെ ഒരു രാജ്യത്തേക്ക് ലഭിക്കുന്ന വിസ ഉപയോഗിച്ച് സഞ്ചാരികൾക്ക് മറ്റ് അഞ്ച് രാജ്യങ്ങളും സന്ദർശിക്കാൻ സാധിക്കും.
അപേക്ഷാ നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയുന്ന രീതിയിലായിരിക്കും ഓൺലൈൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തുക.
നിലവിൽ യൂറോപ്പിലെ ഷെങ്കൻ വിസയ്ക്ക് സമാനമായ രീതിയിൽ, വിദേശ വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കാൻ ഈ നീക്കം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിനോദസഞ്ചാര മേഖലയ്ക്ക് ഇത് വലിയ ഉണർവ് നൽകുമെന്നും കരുതുന്നു.