Advertisment

ജിസിസി ഉച്ചകോടി. അമീര്‍ ഷെയ്ഖ് മിഷല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ ക്ഷണം ബഹ്‌റൈന്‍ രാജാവിന് കൈമാറി

ബഹ്‌റൈന്‍ കിരീടാവകാശി, പ്രധാനമന്ത്രി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ എന്നിവരുമായി അല്‍-യഹ്യ നടത്തിയ കൂടിക്കാഴ്ചയിലാണ് ക്ഷണം.

New Update
gcc summit

കുവൈറ്റ്: ജിസിസി ഉച്ചകോടിയ്ക്കായുള്ള അമീര്‍ ഷെയ്ഖ് മിഷല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ ക്ഷണം ബഹ്റൈന്‍ രാജാവിന് കൈമാറി .

Advertisment

അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹിന്റെ ഔദ്യോഗിക പ്രതിനിധി വിദേശകാര്യ മന്ത്രി അബ്ദുല്ല അല്‍-യഹ്യ തിങ്കളാഴ്ച ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫക്ക് കത്ത് നല്‍കി. 

ഡിസംബര്‍ 1 മുതല്‍ കുവൈറ്റില്‍ നടക്കുന്ന 45-ാമത് ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള ക്ഷണവും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി, ചരിത്രപരമായ ബന്ധങ്ങളെക്കുറിച്ചും കത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു എന്ന് ഔദ്യോകിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ബഹ്‌റൈന്‍ കിരീടാവകാശി, പ്രധാനമന്ത്രി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ എന്നിവരുമായി അല്‍-യഹ്യ നടത്തിയ കൂടിക്കാഴ്ചയിലാണ് ക്ഷണം.

Advertisment