/sathyam/media/media_files/2024/12/02/jZU0d7oJ1JkHuaRFS3Ft.jpg)
കുവൈറ്റ്: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ നേതാക്കളും അവരുടെ പ്രതിനിധികളും ഗാസയിലെ യുദ്ധക്കുറ്റങ്ങള്‍ അവസാനിപ്പിക്കാനും വംശീയ ഉന്മൂലനം അവസാനിപ്പിക്കാനും ഫലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കാനും ആഹ്വാനം ചെയ്തു.
1967 ജൂണ്‍ മുതല്‍ ഇസ്രായില്‍ കൈവശപ്പെടുത്തിയ എല്ലാ ഫലസ്തീന്‍ പ്രദേശങ്ങളിലും ഫലസ്തീന്‍ ജനതയുടെ പരമാധികാരത്തിനുള്ള അവരുടെ പിന്തുണയും കിഴക്കന്‍ ജറുസലേമിനെ തലസ്ഥാനമാക്കി ഒരു സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാനുള്ള പിന്തുണയും കുവൈറ്റ് സ്റ്റേറ്റ് ആതിഥേയത്വം വഹിച്ച ഗള്‍ഫ് രാജ്യങ്ങള്‍ക്കായുള്ള സഹകരണ കൗണ്‍സിലിന്റെ സുപ്രീം കൗണ്‍സിലിന്റെ 45-ാമത് സെഷന്‍ പുറത്തിറക്കിയ പ്രഖ്യാപനത്തില്‍ പറഞ്ഞു.
പ്രാദേശിക, ആഗോള രാഷ്ട്രീയത്തെ അഭിസംബോധന ചെയ്യുന്നതില്‍ ജിസിസി രാജ്യങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന പങ്കിനെ നേതാക്കള്‍ പ്രശംസിച്ചു.
സുരക്ഷ, സാമ്പത്തിക വെല്ലുവിളികള്‍, സമാധാനം, സ്ഥിരത എന്നിവയെ ഭീഷണിപ്പെടുത്തുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും രാജ്യാന്തര സംഭാഷണവും ജനങ്ങള്‍ തമ്മിലുള്ള ആശയവിനിമയവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ സംഭാവനയും ചൂണ്ടിക്കാട്ടി.
/sathyam/media/media_files/2024/12/02/t4CgtFOQiP1qahppt1nT.jpg)
ഈ പങ്ക് ഏകീകരിക്കാനും, ഒരു അന്താരാഷ്ട്ര ബിസിനസ്, സാമ്പത്തിക കേന്ദ്രമെന്ന നിലയില്‍ മേഖലയുടെ സ്ഥാനം വര്‍ദ്ധിപ്പിക്കാനും, സുസ്ഥിര സാമ്പത്തിക വൈവിധ്യവല്‍ക്കരണം, ഡിജിറ്റല്‍ പരിവര്‍ത്തനം, ഊര്‍ജ വിപണികളില്‍ സ്ഥിരത കൈവരിക്കല്‍, കാലാവസ്ഥാ വ്യതിയാനം വിജയകരമായി കൈകാര്യം ചെയ്യല്‍ എന്നിവ ലക്ഷ്യമിട്ടുള്ള ശ്രമങ്ങള്‍ തുടരാനും നേതാക്കള്‍ ജിസിസി രാജ്യങ്ങളോട് നിര്‍ദ്ദേശിച്ചു.
സുപ്രിം കൗണ്‍സിലിന്റെ നാല്‍പ്പത്തിയഞ്ചാം സമ്മേളനത്തില്‍, ഈ മേഖല നേരിടുന്ന നിര്‍ണായകവും അപകടകരവുമായ വെല്ലുവിളികള്‍, പ്രത്യേകിച്ച് ഗാസ, ലെബനന്‍, വെസ്റ്റ് ബാങ്ക് എന്നിവയ്ക്കെതിരായ ഇസ്രായേല്‍ ആക്രമണം, ജറുസലേം നഗരത്തിലും ഇസ്ലാമിക, ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങളിലുള്ള അധിനിവേശം അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും വ്യക്തമായ ലംഘനമായി ഗാസയിലെ കൊലപാതകങ്ങളും കൂട്ട ശിക്ഷയും അവസാനിപ്പിക്കാനും സുപ്രീം കൗണ്‍സില്‍ ആവശ്യപ്പെട്ടു.
സിവിലിയന്മാരെ സംരക്ഷിക്കാനും യുദ്ധം അവസാനിപ്പിക്കാനും സുസ്ഥിരമായ പരിഹാരങ്ങള്‍ കൈവരിക്കാനും ഗൌരവമായ ചര്‍ച്ചകള്‍ ചെയ്യാനും പലസ്തീന്‍ പ്രശ്‌നത്തോടുള്ള ഉറച്ച നിലപാടുകള്‍ സ്ഥിരീകരിക്കാനും അധിനിവേശം അവസാനിപ്പിക്കാനും ഫലസ്തീന്‍ ജനതയുടെ പരമാധികാരത്തിന് പിന്തുണ നല്‍കാനും കൗണ്‍സില്‍ ആവശ്യപ്പെട്ടു.
1967 ജൂണ്‍ മുതല്‍ കൈവശപ്പെടുത്തിയ പ്രദേശങ്ങള്‍, കിഴക്കന്‍ ജറുസലേമിനെ തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുകയും, അറബ് സമാധാന സംരംഭത്തിനും അന്താരാഷ്ട്ര നിയമസാധുതയ്ക്കും അനുസൃതമായി അഭയാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും യോഗം ആവശ്യപെട്ടു.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗ രാജ്യങ്ങളോട് ഇറാന്‍ പ്രകടിപ്പിച്ച അനുകൂലവും ക്രിയാത്മകവുമായ നിലപാടുകള്‍ അഭിനന്ദനാര്‍ഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജ കുമാരന്‍, ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമ്മദ് ബിന്‍ അല്‍താനി, യു എ ഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹിയാന്‍, ബഹറൈന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, ഒമാന്‍ ഉപ പ്രധാന മന്ത്രി സയ്യിദ് ഫഹദ് ബിന്‍ മുഹമ്മദ് അല്‍ സയ്യിദ് എന്നിവര്‍ അംഗ രാഷ്ട്രങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് ഉച്ച കോടിയില്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us