ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്ന വിദേശികള്‍ക്ക് ഇനിമുതല്‍ കുവൈത്തിലേക്ക് ഓണ്‍ അറയ് വല്‍ വിനോദസഞ്ചാര വിസ അനുവദിക്കും

പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍-യൂസഫ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.

New Update
Indian missions in US in touch with students facing visa issues: MEA

കുവൈത്ത്: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളില്‍ താമസിക്കുന്ന വിദേശികള്‍ക്ക് ഇനിമുതല്‍ കുവൈത്തിലേക്ക് ഓണ്‍ അറയ് വല്‍ വിനോദസഞ്ചാര വിസ അനുവദിക്കും.

Advertisment

പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍-യൂസഫ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.


ഇതനുസരിച്ച്, കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള റെസിഡന്‍സി പെര്‍മിറ്റ് കൈവശമുള്ള ജിസിസി രാജ്യങ്ങളിലെ വിദേശികള്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. കുവൈത്ത് അല്‍-യൗം ഔദ്യോഗിക ഗസറ്റിലാണ് ഈ തീരുമാനം പ്രസിദ്ധീകരിച്ചത്.


പുതിയ ഉത്തരവോടെ 2008-ലെ മിനിസ്റ്റീരിയല്‍ റെസല്യൂഷന്‍ നമ്പര്‍ 1228 റദ്ദാക്കി. ഈ ഉത്തരവിലെ ഏതെങ്കിലും വ്യവസ്ഥകള്‍ പുതിയ തീരുമാനത്തിന് വിരുദ്ധമാണെങ്കില്‍ അതും അസാധുവാകും. 

ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടികള്‍ ലളിതമാക്കാന്‍ ഈ തീരുമാനം സഹായിക്കും.

 

Advertisment