കുവൈത്ത്: കുവൈറ്റില്‍ ഗ്ലോക്കോമ (കണ്ണുകളിലെ അതിസമ്മര്‍ദ്ദം ) ചികിത്സിയില്‍ ഏറ്റവും പുതിയ അന്താരാഷ്ട്ര സാങ്കേതികവിദ്യകളിലൊന്നായ ഐ വാച്ച് സിസ്റ്റം ഉപയോഗപ്പെടുത്തി ഫര്‍വാനിയ ആശുപത്രി .
ഗ്ലോക്കോമ ചികിത്സിക്കുന്നതിനുള്ള ഏറ്റവും ന്യൂതനമായ മൈക്രോ സര്‍ജറികളില്‍ ഈ ഇനത്തില്‍ ആദ്യത്തേതാണ് കഴിഞ്ഞ ദിവസം ഫര്‍വാനിയ ആശുപത്രിയില്‍ നടന്നത്.
ലോകത്ത് ലഭ്യമായ ഏറ്റവും മികച്ച ചികിത്സകള്‍ നല്‍കുന്നതിനും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഡോക്ടര്‍മാരുടെ കഴിവ് വര്‍ദ്ധിപ്പിക്കുന്നതിനും അതുവഴി എല്ലാ പുതിയ മരുന്നുകളും ശസ്ത്രക്രിയാ ഉപകരണങ്ങളും ലഭ്യമാക്കുക എന്ന മന്ത്രാലയത്തിന്റെ നയത്തിന്റെ ഭാഗമാണ് ഇതെന്ന് ശാസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. യൂസഫ് അല്‍ ഹെര്‍സ് പറഞ്ഞു.
കണ്ണിന്റെ അതിമര്‍ദ്ദം ഫലപ്രദമായി കുറയ്ക്കുമെന്ന് പ്രാഥമിക പഠനങ്ങള്‍ തെളിയിച്ചതിനാല്‍, ഉയര്‍ന്ന കൃത്യതയോടെ കണ്ണിലെ ദ്രാവകത്തിന്റെ ഡ്രെയിനേജ് നിയന്ത്രിക്കാനുള്ള മികച്ച കഴിവാണ് ഈ ഉപകരണത്തെ വ്യത്യസ്തമാക്കുന്നതെന്ന് ഡോ .അല്‍ കന്ദരി പറഞ്ഞു.
ശസ്ത്രക്രിയയ്ക്കുശേഷം രോഗികള്‍ക്ക് തുള്ളിമരുന്ന് ഉപയോഗിക്കേണ്ട ആവശ്യകത ഗണ്യമായി കുറയുന്നുണ്ട് എന്നതും ഇതിന്റെ പ്രത്യേകതയാണെന്നും ഡോ. കന്ദരി കൂട്ടിച്ചേര്‍ത്തു .