ജിഎംഎഫ്‌ മരുഭൂമിയിലെ ഇടയ താവളത്തിൽ ഇഫ്താർ സംഘടിപ്പിച്ചു

New Update
gmfUntitleed.jpg

റിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ വെള്ളിയാഴ്ച റിയാദ് സെൻഡ്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ജനതരിയിലെ (ആടിനെയും ഒട്ടകങ്ങളെയും മേയ്ക്കുന്ന ഇടയ കേന്ദ്രത്തിൽ) വ്യത്യസ്തമായ ജനകീയ ഇഫ്താർ സംഘടിപ്പിച്ചു.

Advertisment

ജനതരിയ പ്രദേശത്തെ, മരുഭൂമിയുടെ ഉൾപ്രദേശങ്ങളിൽ പ്രദേശങ്ങളിൽ ഒട്ടകങ്ങളെയും, ആടുകളെയും പാറുപ്പിച്ചിരിക്കുന്ന സ്ഥലങ്ങളിൽ താമസിക്കുന്ന നൂറുകണക്കിന്  കണക്കിന് ഇടയ സഹോദരങ്ങളാണ് നോമ്പ് തുറക്കുന്നതിന് വേണ്ടി ഇവിടെയെക്ക് എത്തിയത്.

gmf1Untitleed.jpg

റിയാദിലെ കുടുംബങ്ങളും, കുട്ടികളും, ഇന്ത്യൻ എംബസിയുടെ പ്രതിനിധികളും, മീഡിയ പ്രവർത്തകരും, സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരും, മരുഭൂമിയുടെ ജനകീയ ഇഫ്താറിൽ പങ്കെടുക്കുവാൻ എത്തി. മരുഭൂമിയിലെ ഇടയ കേന്ദ്രത്തിൽ പ്രത്യേകം സജ്ജീകരിച്ച ഇഫ്താർ കേന്ദ്രതിലായിരുന്നു ഇഫ്താർ വിരുന്നു നടന്നത്.

fgfUntitleed

റിയാദ് സിറ്റിയിലെ ഇഫ്താർ സ്ഥിരം മുഖങ്ങൾ മാത്രം കണ്ടുമടുത്തവർ ആഡംബരങ്ങൾ ഇല്ലാത്ത, സാധാരണ ഒരു ദിവസമായി മാറി. പരസ്പരം സ്നേഹവും, സൗഹൃദവും പങ്കുവയ്ക്കുകയും, സിറ്റിയിൽ നിന്ന് വന്ന ഫാമിലികളും,കുട്ടികളും ആട്ടിടയ- ഒട്ടക കൂടുകളിലും നേരത്തെ എത്തികയും, ഓടിനടക്കുവാനും, ഒട്ടകപ്പുറത്തു സഫാരി നടത്തുകയും ചെയ്തു.

അവർ കൊണ്ടുവന്ന ഇഫ്താർ കിറ്റുകളും, പലയിടങ്ങളിൽ നിന്ന് പാചകം ചെയ്തു കൊണ്ടുവന്ന ആഹാര സാദനങ്ങളും മഗരിബ് ബാങ്ക് വിളിച്ചപ്പോൾ ഒരുമിച്ചിരുന്ന് നോമ്പ് മുറിച്ചു. കൂടാതെ സംഗമമായി മഗ്‌രിബ് നമസ്കരിക്കുകയും, പ്രാർത്ഥന നടത്തുകയും ചെയ്തു. ഇടയകേന്ദ്രങ്ങൾ ഒത്തുകൂടിയപ്പോൾ ഓരോ ആൾക്കാരുടെ മുഖത്തെ സന്തോഷം,സ്നേഹവും കൊണ്ട് സൗഹൃദത്തിന്റെ വെളിച്ചമായി മാറി.

gmf2Untitleed

ഇന്ത്യ സുഡാൻ,പാകിസ്ഥാൻ, ബംഗ്ലാദേശ്, യമൻ. മറ്റ് ആഫ്രിക്കൻ രാജ്യങ്ങൾ നിന്നുള്ളവരായിരുന്നു കൂടുതലും ഇഫ്താർ സംഗമത്തിൽ ഉണ്ടായിരുന്നത് .

ജി.സി.സി ചെയർമാൻ റാഫി പാങ്ങോട് നേതൃത്വം നൽകിയ ഇഫ്താർ സംഗമത്തിൽറിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ, സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് പവിത്ര,സാമൂഹ്യ രംഗങ്ങളിലും എഴുത്തുകാരനുമായ ഡോക്ടർ ജയചന്ദ്രൻ സർ, പ്രവാസി എഴുത്തുകാരൻ ജോസഫ് അതിരുകൾ സർ, ജി.സി.സി മീഡിയ പ്രവർത്തകർ  ജയൻ കൊടുങ്ങല്ലൂർ,ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ പുഷ്പരാജ് സർ,മീഡിയ പ്രവർത്തനം സലിം മാഹി, നിഹാസ്. നാഷണൽ കോഡിനേറ്റർ രാജു പാലക്കാട്,സൗദി നാഷണൽ കമ്മറ്റി സെക്രട്ടറി  ഹരികൃഷ്ണൻ , സലിം ആർത്തിയിൽ,സെൻട്രൽ കോർഡിനേറ്റർ കോയ സാഹിബ്, ഡയറക്ടർ ബോർഡ് മെമ്പർ മജീദ് ചിങ്ങോലി,സെൻട്രൽ സെക്രട്ടറി സുബൈർ കുമ്മൽ, നസീർ കുന്നിൽ, സെൻട്രൽ സെക്രട്ടറി സജീർ ചിതറ,സെൻട്രൽ സെക്രട്ടറി ഷെഫീന, മുന്ന, റീന,കമറുബാനു, സുഹറ ബീവി, ഹിബ അബ്ദുൽസലാം,ബൈജു കുമ്മിൾ, മുഹമ്മദ് വാസിം, ഷംസു മൾബറീസ്,നിഷാദ്, ഷാനവാസ് വെമ്പിളി,സെൻട്രൽ ട്രെഷർ ഷാജഹാൻ കാഞ്ഞിരപ്പള്ളി,സുധീർ പാലക്കാട്, അബ്ദുൽസലാം,ഷൈല മജീദ്,നിതഹരികൃഷ്ണൻ, കുഞ്ഞുമുഹമ്മദ് എൻജിനീയർ നൂറുദ്ദീൻ, നബീൽ മുഹമ്മദ്‌ തുടങ്ങിയവരായിരുന്നുജനകീയ ഇഫ്താർ നേതൃത്വം നൽകിയത്.സുഡാൻ സ്വദേശിയായ മുഹമ്മദ് സിദ്ദീഖ്, അഹമ്മദ്, അബ്ദുറഹ്മാൻ. സുലൈമാൻ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment