New Update
/sathyam/media/media_files/uqKTpq9RfBhzhGzKRqTP.jpg)
മനാമ: നിരന്തരമായി പ്രവാസികള്‍ക്ക് എക്കാലത്തും അവധിക്കാലത്ത് എടുക്കാന്‍ കഴിയാത്ത ഭാരമായി നില്‍ക്കുന്ന എയര്‍ലൈന്‍സ് വര്‍ദ്ധന കൂടുന്നതിനിടെ പ്രവാസികള്‍ക്ക് ഇരുട്ടടിയായി തിരുവനന്തപുരം വിമാനത്താവളത്തില്‍ യൂസര്‍ ഫീ കൂട്ടുന്നതിനെതിരെ ജി.എം.എഫ്.
Advertisment
ജി.എം.എഫ് ചെയര്‍മാന്‍ റാഫി പാങ്ങോട് , പ്രസിഡന്റ് ബഷീര്‍ അമ്പലായി, ജനറല്‍ സെക്രട്ടറി സന്തോഷ് കെ. നായരുടെയും നേതൃത്വത്തില്‍ ഗള്‍ഫ് മലയാളി ഫെഡറേഷന്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
സൗകാര്യവല്‍ക്കരിച്ച എയര്‍പോര്‍ട്ടുകള്‍ ഇത്തരം രീതിയില്‍ പ്രവാസികളെ പീഡിപ്പിക്കുന്ന പ്രവണതകള്‍ അവസാനിപ്പിക്കുക, അവധിക്കാലത്ത് വിമാന ടിക്കറ്റ് നിരക്കുകള്‍ മിതവല്‍ക്കരിക്കുക, പ്രവാസികളുടെ ഉന്നമനത്തിനായുള്ള സംവിധാനങ്ങള്‍ ഇതര സര്‍ക്കാരുകള്‍ നടപ്പിലാക്കുക എന്നീ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.