/sathyam/media/media_files/XSz7pBtmTPq6sLitqlmY.jpg)
റിയാദ്. മരുഭൂമിയിലെ ഇടയ താവളങ്ങളിൽ തണുപ്പിനെ പ്രതിരോധിക്കുവാൻ ഇടയന്മാർക്കും കൃഷിയിടങ്ങളിൽ ജോലിയിടക്കുന്നവർക്കും കമ്പിളിപ്പുതപ്പുകളും. ജാക്കറ്റുകളും സ്നേഹസമ്മാനമായി ഗൾഫ് മലയാളി ഫെഡറേഷൻ( ജിഎംഫ്).
ജിഎംഎഫ് കുടുംബാംഗങ്ങൾ വെള്ളിയാഴ്ച ജുമാ നമസ്കാരം കഴിഞ്ഞ് ഒരു മണിക്കൂർ റിയാദിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ജനതരിയ മരുഭൂമിക്കുള്ളിൽ ആടുകളെയും ഒട്ടകങ്ങളെയും മേക്കുന്ന ഇടയ സഹോദരങ്ങൾക്കും കൃഷി ഇടങ്ങളിൽ താമസിക്കുന്ന തുച്ഛ വരുമാനക്കാരായ കൃഷിത്തൊഴിലാളികൾക്കും എല്ലാ വർഷത്തെ പോലെ തന്നെയും ഈ വർഷവും മരുഭൂമിയിലേക്കുള്ള സ്നേഹ സമ്മാനങ്ങളുമായി ഗൾഫ് മലയാളി ഫെഡറേഷൻ പ്രവർത്തകർ എത്തുകയുണ്ടായി.
കുട്ടികളും സ്ത്രീകളും. നാട്ടിൽ നിന്ന് മക്കളോടൊപ്പം കുറച്ചുദിവസം വിസിറ്റിംഗ് വിസയിൽ താമസിക്കുന്നതിന് വേണ്ടി എത്തിയ അച്ഛനമ്മമാരും ജിഎംഎഫ് പ്രവർത്തകരും എല്ലാവർഷത്തെപ്പോല കമ്പിളിപ്പുതപ്പുകളും ജാക്കറ്റുകളും ആയി എത്തിയപ്പോൾ സുഡാനികളും സോമാലിയ ഇന്ത്യയുടെ മരുഭൂ പ്രദേശമായ രാജസ്ഥാനികളും. തമിഴ്നാട് പോലെയുള്ള പ്രദേശത്തുള്ളവരും ബംഗ്ലാദേശുകാരും പാകിസ്ഥാൻ, യമൻ തുടങ്ങിയ പ്രദേശങ്ങളിലുള്ള ആയിരക്കണക്കിന് ഇടയ സഹോദരന്മാരാണ് ഇവിടെ താമസിക്കുന്നത്.
നൂറോളം കമ്പിളിപ്പുതപ്പുകളും 200 ഓളം ജാക്കറ്റുകളും വിതരണം ചെയ്ത. രണ്ടാം ഘട്ടം ഇനിയും വിതരണം ചെയ്യുവാൻ പോകുമെന്നും താല്പര്യമുള്ളവരെ അടുത്ത വെള്ളിയാഴ്ച ഗൾഫ് മലയാളി ഫെഡറേഷൻ പ്രവർത്തകരുടെ കൂടെ വരുവാൻ സ്വാഗതം ചെയ്യുന്നു എന്നും ചെയർമാൻ സാമൂഹ്യ പ്രവർത്തകനുമായ റാഫി പാങ്ങോട് പറയുകയുണ്ടായി.
മരുഭൂമിയിലെ സ്നേഹ യാത്രയിൽ പങ്കെടുത്തവർ റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ, നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ കണ്ണൂർ,. നാഷണൽ കമ്മിറ്റിയംഗം സലിം അര്‍ത്തിൽ,.കോഡിനേറ്റർ കോയ,. അഷ്റഫ് ചേലാമ്പ്ര,. സുബൈർ കുമ്മിൾ,. ഖമർ ബാനു,. അബ്ദുൽസലാം. ടോം ചാമക്കാല,. ഹിബ അബ്ദുൽസലാം,. നസീർ കുന്നിൽ,. മുന്ന അയ്യൂബ്,. നാസർ കളിവീട്,. ഉണ്ണി കൊല്ലം,മജീദ് ചിങ്ങോലി,.നിഷാദ്,. മുഹമ്മദ് വസീം,. നൗഷാദ് മറിമായം,. സുഹ്റ ബീഹാം,. എഞ്ചിനീയർ നൂറുദ്ദീൻ,. സജീർ ഖാൻ ചിതറ. തുടങ്ങിയവർ സംബന്ധിച്ചു.
ഇവിടന്ന് കൊണ്ടുപോയ ഈത്തപ്പഴവും ഗാവയും ചായയും മറ്റു പഴവർഗ്ഗങ്ങളും അവരോടൊപ്പം വിതരണം ചെയ്തു ഒരുമിച്ചിരുന്ന് കഴിക്കുകയും കുടിക്കുകയും ചെയ്തു.
മരുഭൂമിയിലെ യാത്ര സ്നേഹ സൗഹൃദ യാത്രയായി മാറ്റി. വരും ദിവസങ്ങളിലും സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ ഗൾഫ് മലയാളി ഫെഡറേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്നേഹസമ്മാനമായി തണുപ്പിന്റെ പുതപ്പുകളും ജാക്കറ്റുകളും വിതരണം ചെയ്യുമെന്ന് ചെയർമാൻ റാഫി പാങ്ങോട് പറഞ്ഞു.