/sathyam/media/media_files/SSG6BSMnOtgactngnNz6.jpg)
റിയാദ്: കേരളപ്പിറവി ദിനവും ജി എം എഫ് ദിനവും പ്രമാണിച്ച് ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്യാമ്പുകള്‍ സംഘടിപ്പിക്കുവാന്‍ ജി. എം. എഫ് തയ്യാറെടുക്കുന്നു.
മദ്യം, മയക്കുമരുന്ന് തുടങ്ങിയവ മനുഷ്യകുലത്തെ നശിപ്പിക്കുന്ന മാരകമായ ലഹരിവസ്തുക്കളാണ്. ഇവ പല രൂപത്തില്‍ ആളുകള്‍ക്ക് കിട്ടുന്നുണ്ട്.
പ്രവാസ ലോകത്ത് ലഹരിക്കടിമകളായ അനേകം പേര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്. പിടിക്കപ്പെടുമ്പോഴാണ് അവരുടെ ക്രിമിനല്‍ പശ്ചാത്തലം മനസ്സിലാക്കാന്‍ കഴിയുന്നത്.
കമ്പനി ക്യാമ്പുകളും ഫ്‌ലാറ്റുകളും കേന്ദ്രീകരിച്ചും ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തുന്നത് തടയുന്നതിനും ഉപയോഗിക്കാതിരിക്കുന്നതിനും ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. ഇതിന്റെ ദൂഷ്യ വശങ്ങള്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ വിശദീകരിക്കും.
സാമൂഹ്യ സേവന രംഗങ്ങളില്‍ നില്‍ക്കുന്നവരും ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം വഹിക്കുമെന്ന് ജിസിസി പ്രസിഡന്റ് ബഷീര്‍ അമ്പലായി പറഞ്ഞു.