Advertisment

ആടുകളുടെ ശരീരത്തിൽ ഒളിപ്പിച്ച് കുവൈത്തിലേക്ക് കൊണ്ട് വന്ന മയക്കുമരുന്ന് പിടിച്ചെടുത്തു

New Update
goi2982892

കുവൈത്ത് സിറ്റി: ആടുകളുടെ ശരീരത്തിൽ ഒളിപ്പിച്ച രാജ്യത്തേക്ക് മയക്കുമരുന്ന് ക‌ടത്താനുള്ള ശ്രമം തകർത്ത് അധികൃതർ.  അഞ്ച് കിലോഗ്രാം ക്രിസ്റ്റൽ മെത്ത്, ഒരു കിലോഗ്രാം ഹാഷിഷ്, 20,000 മയക്കുമരുന്ന് ഗുളികകൾ എന്നിവയാണ് പിടിച്ചെടുത്തത്.

Advertisment

ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്‌സ് ആഭ്യന്തര മന്ത്രാലയം അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമീദ് അൽ-ദവാസ്, കോംബാറ്റിംഗ് കൺട്രോൾ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കബസാർഡ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. 

ഇറാനിൽ നിന്ന് ദോഹ തുറമുഖം വഴി എത്തുന്ന ജീവനുള്ള ആടുകളുടെ തൊലിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. മയക്കുമരുന്ന് അടങ്ങിയതായി സംശയിക്കുന്ന ആടുകളെ കയറ്റി അയച്ചതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു.

തുടർന്ന്, കയറ്റുമതി നിരീക്ഷിക്കാൻ ഒരു സുരക്ഷാ സംഘത്തെ നിയോഗിക്കുകയും ചെയ്തു. ദോഹ തുറമുഖത്ത് എത്തിയ ശേഷം, മൂന്ന് ഏഷ്യക്കാർ അടങ്ങുന്ന ഒരു ക്രിമിനൽ സംഘവുമായി ബന്ധപ്പെട്ട വ്യക്തികളിൽ നിന്നാണ് ആടുകൾ കണ്ടെത്തിയത്.

Advertisment