ഗൂഗിൾ ക്ലൌഡ് ഓഫീസ് ഇനി കുവൈത്തിലും

ഗവണ്‍മെന്റുമായി ബന്ധപ്പെട്ട് മള്‍ട്ടി-ബില്യണ്‍ ഡോളറിന്റെ മൂല്യമുള്ള ഡിജിറ്റല്‍, സാങ്കേതിക പരിവര്‍ത്തന കരാറുകള്‍ നിയന്ത്രിക്കുന്നതിനുവേണ്ടിയുള്ള ടീമിനെ കമ്പനി നിയമിച്ചു കഴിഞ്ഞു. 

New Update
google cloud office

കുവൈറ്റ്: കുവൈത്തില്‍ വന്‍തോതിലുള്ള വികസനത്തിന് ഗൂഗിള്‍ ക്ലൗഡ് ഒരുങ്ങുന്നു. രാജ്യത്ത് ഓഫീസ് തുറക്കുന്നതിനുള്ള നടപടിക്രമങ്ങളും വാണിജ്യപരമായ അനുമതികളും നേടിയാതായി റിപ്പോര്‍ട്ട് അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Advertisment

2013 ലെ വിദേശ നിക്ഷേപ പ്രോത്സാഹന നിയമത്തിന്റെ (നിയമം നമ്പര്‍ 116)യും അതിന്റെ നടപടി ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ നീക്കം. പ്രാദേശിക ഇടനിലക്കാരെ ഒഴിവാക്കി ഗൂഗിള്‍ ക്ലൗഡ് നേരിട്ട് കുവൈത്ത് ഗവണ്‍മെന്റുമായി പ്രവര്‍ത്തനം നടത്തും. 

ഗവണ്‍മെന്റുമായി ബന്ധപ്പെട്ട് മള്‍ട്ടി-ബില്യണ്‍ ഡോളറിന്റെ മൂല്യമുള്ള ഡിജിറ്റല്‍, സാങ്കേതിക പരിവര്‍ത്തന കരാറുകള്‍ നിയന്ത്രിക്കുന്നതിനുവേണ്ടിയുള്ള ടീമിനെ കമ്പനി നിയമിച്ചു കഴിഞ്ഞു. 

രാജ്യത്തെ എല്ലാ ഏജന്‍സികളിലും ഈ പരിവര്‍ത്തനം നടപ്പിലാക്കുന്നതിനാണ് കരാറുകള്‍ ലക്ഷ്യമിടുന്നത്.

Advertisment