മനാമ : ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന സൺഡേ സ്കൂളിന്റെ നേതൃത്വത്തിൽ പത്ത് പന്ത്രണ്ട് ക്ലാസ്സുകളിൽ നിന്നും വിജയിച്ച കുട്ടികൾക്കായുള്ള ഗ്രാജുവേഷൻ സെറിമണി ഫെബ്രുവരി 9 - ആം തീയതി വെള്ളിയാഴ്ച വി.കുർബാനാനന്തരം റവ . ഫാ. പി .കെ . ബാബു മെമ്മോറിയൽ ഹാളിൽ വച്ച് ആഘോഷപൂർവ്വം നടത്തപ്പെട്ടു.
സൺഡേ സ്കൂൾ പ്രസിഡണ്ടും, ഇടവക വികാരിയുമായ റവ. ഫാ. ജോൺസ് ജോൺസൺന്റെ അധ്യക്ഷതയിൽ കൂടിയ ആഘോഷ പരിപാടിയിൽ ബഹ്‌റൈൻ സി. എസ്. ഐ. സൗത്ത് കേരള ഡയോസിസ് വികാരി റവ. ഫാ. അനൂപ് സാം മുഖ്യ അതിഥിയായിരുന്നു.
ഇടവകയുടെ സെക്രട്ടറി ആൻസൺ ഐസക്, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ചാണ്ടി ജോഷ്വാ, അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് റെയ്ച്ചൽ ജെയ്സൺ എന്നിവർ ഗ്രാജുവേറ്റ് ചെയ്യപ്പെട്ട കുട്ടികൾക്കും, അവരുടെ മാതാപിതാക്കൾക്കും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.