/sathyam/media/media_files/2024/12/16/LFD3Ulq1z9pXzCjOIMhU.jpg)
കുവൈറ്റ്: കുവൈറ്റിലെ ഗ്രാന്‍ഡ് ഹൈപ്പര്‍ ഇഗൈലയില്‍ ഗ്രാന്‍ഡ് ബേക്കിംഗ് മത്സരം സംഘടിപ്പിക്കുന്നു.
ഡിസംബര്‍ 20നാണ് മത്സരം സംഘടിപ്പിക്കുന്നത്.
രജിസ്‌ട്രേഷന്‍ 19ന് രാവിലെ 11:00 മണിയ്ക്ക് അവസാനിക്കും. മത്സരത്തില്‍ പങ്കെടുക്കാനായി ഫോം വിശദമായി പൂരിപ്പിച്ചു നല്‍കേണ്ടതുണ്ട്.
പാചകക്കുറിപ്പ് പിഡിഎഫിലോ ജെപിജിയിലോ അല്ലെങ്കില്‍ വേഡ് ഫോര്‍മാറ്റിലോ അപ്ലോഡ് ചെയ്യണം. മത്സരത്തില്‍ പങ്കെടുക്കാനായി വ്യവസ്ഥകള്‍ ബാധകമാണ്
എല്ലാ രജിസ്റ്റര്‍ ചെയ്യുന്നവരും 18 വയസിനോ അതില്‍ കൂടുതലോ പ്രായമുള്ളവരായിരിക്കണം. പ്രൊഫഷണല്‍ ബേക്കര്‍മാര്‍ മത്സരത്തില്‍ പങ്കെടുക്കരുത്.
മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ എല്ലാ ചേരുവകളും വീട്ടില്‍ നിന്ന് കൊണ്ടുവരണം. ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ഏതെങ്കിലും തരത്തിലുള്ള ചേരുവകളും സഹായവും നല്‍കുന്നതായിരിക്കില്ല.
ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ മാസ്റ്റര്‍ ഷെഫ് കേക്ക് രുചിച്ചുനോക്കുകയും രുചി, പുതുമ തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി വിജയിയെ തിരഞ്ഞെടുക്കുകയും ചെയ്യും
മത്സര സമയം 45 മിനിറ്റായിരിക്കുമെന്നും അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us