അബുദാബിയിൽ 1.5 കോടി ദിർഹം ചെലവിൽ പണിതുയർത്തിയ സെന്റ് ജോർജ് കത്തീഡ്രൽ വിശ്വാസികൾക്കായി തുറന്നു. മതസൗഹാർദമായി മാറിയ കൂദാശ കർമ്മ ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു, ഒരേസമയം ദേവാലയത്തിൽ 2,000 പേർക്ക് പ്രാർത്ഥിക്കാം

New Update
untitledddddddddddddd

അബുദാബി: രാജ്യത്തെ ഏറ്റവും വലിയ ആരാധനാലയങ്ങളിൽ ഒന്നായ അബുദാബി സെന്റ് ജോർജ് കത്തീഡ്രൽ വിശ്വാസികൾക്കായി തുറന്നു. പുതുക്കിപ്പണിത കത്തീഡ്രലിന്റെ കൂദാശയ്‌ക്ക് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിച്ചു.publive-image 

Advertisment

മതസൗഹാർദ്ദത്തിന്റെ നേർസാക്ഷ്യമായി മാറിയ ചടങ്ങിൽ യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയും പങ്കെടുത്തു.

വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിൽ സ്ഥാപിച്ച ദേവാലയത്തിൽ യേശുക്രിസ്തുവിന്റെ ചരിത്രം, അത്ഭുതങ്ങൾ, ഉപമകൾ എന്നിവയുടെ ഐക്കണുകൾ, പൗരാണിക പാരമ്പര്യത്തെ എടുത്തുകാട്ടുന്ന നിർമ്മിതികൾ എന്നിവ ചിത്രീകരിച്ചിട്ടുണ്ട്. 1.5 കോടി ദിർഹം ചെലവിൽ പണിതുയർത്തിയ ദേവാലയത്തിൽ ഒരേസമയം 2,000 പേർക്ക് പ്രാർത്ഥിക്കാം. ജാതി, മത ഭേദമന്യേ ഏവർക്കും ഏതുസമയത്തും ദേവാലയത്തിലെത്തി പ്രാർത്ഥിക്കാനാകും.

Advertisment