/sathyam/media/media_files/IpOzI9nvSXFaS4rQSBvo.jpeg)
റിയാദ് : ഇന്ത്യൻ ജനാധിപത്യം നില നിറുത്തുവാനും ഭരണ ഘടന നൽകുന്ന അവകാശങൾക്കു സംരക്ഷണം നൽകുവാനും മുഴുവൻ കെ.എം.സി.സി പ്രവർത്തകരും നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത് കൂടുതൽ സജ്ജരാവണമെന്ന് വെട്ടത്തൂർ പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി അഭിപ്രായപ്പെട്ടു.
മലപ്പുറം ജില്ലാ കെഎംസിസി ഭാരവാഹികളായി തെരെഞ്ഞെടുത്ത വി. കെ. റഫീഖ് ഹസൻ വെട്ടത്തൂർ, മജീദ് മണ്ണാർമല എന്നിവർക്കുള്ള സ്വീകരണവും ലോക സഭാ തെരഞ്ഞെടുപ്പ് പ്രചരണവും മണ്ഡലംതല ഫുട്ബോൾ കളിക്കാരെ ആദരിക്കൽ ചടങ്ങും കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങൽ ഉദ്ഘാടനം നിർവ്വ ഹിച്ചു.അൻഷിഫ്,ഷാഹുൽ ചെറിയമാൻ, ഇസ്മായിൽ, ഷിബിലി, മൂഹിയുദ്ദീൻ, അനീഷ്, സിറാജ്, റയ്യാൻ.എന്നീ ഫുട്ബാൾ കളിക്കാരെ ആദരിക്കലിനു കെ.എം.സി.സി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി സഫീർ തിരൂർ നേതൃത്വം നൽകി.
ജീവകാരുണ്യ പ്രവർത്തന രംഗത്തെ മികച്ച പ്രവർത്തനത്തിനു മുജീബ് കോയിസനെ ഉസ്മാൻ അലി പൊന്നാട അണിയിച്ചു.. പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി ചെയർമാൻ ഉനൈസ് മടത്തൊടി അദ്ധ്യക്ഷത വഹിച്ചു. കെ.എം.സി.സി നേതാക്കളായ. സത്താർ താമരത്ത്,ഖമറു ദ്ദീൻ,ബുഷൈർ, ഹംസ കട്ടുപ്പാറ,നാസർ മംഗലത്ത് ഷൗക്കത്ത് ബാലയിൽ, സൈദാലിക്കുട്ടി പട്ടാമ്പി എന്നിവർ സംസാരിച്ചു.. പഞ്ചയത്ത് ഭാരവാഹികളായ... വി. കെ. സൈനുൽ ആബിദ്,മുജീബ് എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് സെക്രട്ടറി കെ. പി.ഫവാസ് കാപ്പ് സ്വാഗതവും, പ്രസിഡൻ്റ് ഇസ്മായിൽ മണ്ണാർമല നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us