‘ഒന്നിന് നേരെയുള്ള ആക്രമണം എല്ലാവർക്കും നേരെയുള്ളതായി കണക്കാക്കും, ഒരുമിച്ച് നേരിടും’; ഇസ്രയേലിന് താക്കീതുമായി ഗൾഫ് കോപ്പറേഷൻ കൗൺസിൽ

New Update
GCC

ദോഹ: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍(ജിസിസി) സുപ്രിം കൗണ്‍സില്‍ അപലപിച്ചു. ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് മേലുണ്ടായേക്കാവുന്ന ആക്രമണങ്ങള്‍ തടയാവുന്ന രീതിയില്‍ പ്രതിരോധ സംവിധാനങ്ങള്‍ രൂപപ്പെടുത്തുമെന്നും സുപ്രിംകൗണ്‍സില്‍ അറിയിച്ചു. 

Advertisment

ജിസിസി രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിന് നേരെയുള്ള ആക്രമണം എല്ലാവർക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന് ഖത്തറിൽ ചേർന്ന ഗൾഫ് കോപ്പറേഷൻ കൗൺസിൽ പറഞ്ഞു. ജിസിസി ഡിഫൻസ് കൗൺസിൽ അടിയന്തര യോഗം ചേരും. 

ഭീഷണികളെ ഒരുമിച്ച് ചെറുക്കാൻ ആണ് നിർദേശം. ദോഹയിൽ ആയിരിക്കും യോഗം. സുപ്രീം മിലിറ്ററി കമ്മിറ്റിയും ചേരും. ജിസിസി രാജ്യങ്ങളുടെ പ്രതിരോധ സാഹചര്യവും ഭീഷണി സാധ്യതകളും വിലയിരുത്തും. സംയുക്ത പ്രതിരോധം തീർക്കാൻ ആണ് ഗൾഫ് രാജ്യങ്ങൾ തീരുമാനിച്ചിരിക്കുന്നത്.

”ജിസിസി രാജ്യങ്ങളുടെ സുരക്ഷ അവിഭാജ്യമാണ്. ജിസിസി ചാര്‍ട്ടറിനും സംയുക്ത പ്രതിരോധ കരാറിനും അനുസൃതമായി അവയില്‍ ഏതെങ്കിലുമൊന്നിനെതിരെയുള്ള ഏതൊരു ആക്രമണവും എല്ലാവര്‍ക്കുമെതിരെയുള്ള ആക്രമണമാണ്.”- ദോഹയില്‍ നടന്ന അറബ്-ഇസ്‌ലാമിക് ഉച്ചകോടിയില്‍ നടന്ന അസാധാരണമായ സെഷന് ശേഷം പുറത്തിറക്കിയ പ്രസ്താവന പറയുന്നു.

Advertisment