/sathyam/media/media_files/2025/09/16/2ae1c2cf-3fe7-4de5-8835-fd5aef88137c-2025-09-16-23-13-01.jpg)
ജിദ്ദ: ഫലസ്തീനിലെ ഗാസ മുനമ്പിൽ നിർബാധം തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളും മനുഷ്യത്വ രഹിതമായ ചെയ്തികളോടുമുള്ള പ്രതീകരണം സ്വന്തകാരായ അറബ് - മുസ്ലിം രാജ്യങ്ങൾ ഇപ്പോഴും പ്രസ്താവനകളിൽ ഒതുക്കുമ്പോൾ, യൂറോപ്യൻ കമ്മീഷൻ പ്രാവർത്തിക നടപടികളിലേക്ക്. ഇതിന്റെ ഭാഗമെന്നോണം ഇസ്രയേലുമായുള്ള സഹകരണത്തിൽ ഭാഗികമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് യൂറോപ്യൻ കമ്മീഷൻ തീരുമാനിച്ചു.
മെഡിറ്ററേനിയൻ പങ്കാളിത്തത്തിന്റെ ചട്ടക്കൂടിനുള്ളിൽ ഇസ്രായേലുമായുള്ള ചില മേഖലകളിലെ സഹകരണമാണ് താൽക്കാലികമായി നിർത്തിവയ്ക്കാൻ യൂറോപ്യൻ കമ്മീഷൻ ബ്രസ്സൽസിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച നിർദേശം കമ്മീഷൻ പുറത്തിറക്കും.
ബുധനാഴ്ച കമ്മീഷന്റെ പ്രതിവാര യോഗത്തിന് ശേഷം വിദേശകാര്യ, സുരക്ഷാ നയത്തിനായുള്ള ഉന്നത പ്രതിനിധി കേയ കെല്ലാസ് പത്രസമ്മേളനത്തിലൂടെ ഈ നീക്കത്തിന്റെ വിശദാംശങ്ങൾ നൽകുമെന്ന് കമ്മീഷൻ അറിയിച്ചു.
ഗാസ മുനമ്പിൽ രേഖപ്പെടുത്തിയ ഗുരുതരമായ ലംഘനങ്ങൾ കാരണം ഇസ്രായേലിനെതിരെ നടപടിയെടുക്കാനും അതുമായുള്ള ഇടപാടുകൾ നിയന്ത്രിക്കാനും എക്സിക്യൂട്ടീവ് ബോഡി തീരുമാനിച്ചതായി കമ്മീഷൻ പ്രസിഡന്റ് യൂറോപ്യൻ പാർലമെന്റിന് മുന്നിൽ പ്രഖ്യാപിച്ചു. കമ്മീഷൻ നിർദ്ദേശിച്ച ചില നടപടികൾക്ക് അംഗരാജ്യങ്ങളുടെ അംഗീകാരം ആവശ്യമാണെന്നും അവർ സൂചിപ്പിച്ചു.