/sathyam/media/media_files/2025/11/04/c54159538-2025-11-04-15-46-58.webp)
റിയാദ്: ജീവകാരുണ്യ സാമൂഹ്യ സേവന രംഗങ്ങളിൽ ഉദാത്ത മാതൃക സൃഷ്ടിച്ച് കടന്നുപോയ സത്താർ കായംകുളത്തെ അനുസ്മരിക്കാൻ സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ പ്രവാസി സംഗമം. സത്താർ പ്രസിഡൻറായിരുന്ന ക്രിപ (കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ) ആണ് വേദിയൊരുക്കുന്നത്.
ഇന്ത്യയിൽ നിന്ന് മുൻ കേരള സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ. അബ്ദുൽ ഹക്കീം മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ക്രിപ ഭാരവാഹികളായ ഇസ്ഹാഖ് ലൗഷോർ, ഷിബു ഉസ്മാൻ,ഷൈജു നമ്പലശേരിൽ,കബീർ മജീദ്,സലിം കൊച്ചുണ്ണി,ഷെബീർ വരിക്കപ്പള്ളി എന്നിവർ അറിയിച്ചു.
മികച്ച സംഘാടകനായിരുന്ന സത്താർ കായുകുളം കൊല്ലൻറയ്യത്ത് ഇളയകുഞ്ഞിൻറെ മകനാണ്. വേർപാടിൻറെ രണ്ടാം വാർഷിക ഭാഗമായി നവംബർ 14 ന് വെള്ളിയാഴ്ച മൂന്നുമണിക്ക് റിയാദ് ബത്ഹ അപ്പോളോ ഡമോറോ ഓഡിറ്റോറിയത്തിലാണ് പരിപാടി.
കൊച്ചി ഇൻഫോ പാർക്ക് ഇൻവിസറിലെ അസോസിയേറ്റ് ഫിനാൻസ് മാനേജർ ഹാഫിദ് സഫർ അഫ്‌ലഹ്,ഇൻഡസ് നക്സയിലെ റിലേഷൻഷിപ്പ് മാനേജർ സുഹൈൽ സുനിൽ ആലുമ്മൂട്ടിൽ എന്നിവരും സംബന്ധിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us