/sathyam/media/media_files/g3FB5aAB0jWUurKVumSQ.jpg)
വേൾഡ് മലയാളീ കൗൺസിൽ ഉം അൽ ഖുവൈൻ പ്രൊവിൻസ് പേൾ ഹോട്ടൽ റിസോർട്ടിൽ വച്ച് ആറാം വാർഷിക ആഘോഷം സംഘടിപ്പിച്ചു. ഗ്ലോബൽ അംബസിഡർ ഐസക്ക് ജോൺ പട്ടാണിപറമ്പിൽ മുഖ്യാഥിതി ആയിരുന്നു. അംഗങ്ങൾ ഒരുക്കിയ വിവിധ കലാപരിപാടികൾക്കൊപ്പം വിവിധ പ്രോവിൻസ്, ഗ്ലോബൽ , മിഡിലീസ്റ്റ് പ്രതിനിധികളും പങ്കെടുത്തു.
മിഡ്ലീസ്റ്റ് ചെയർമാൻ സന്തോഷ് കേട്ടേത്ത് ഉമൽ ഖുവൈൻ പ്രൊവിൻസിന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ഗ്ലോബൽ വി.സി.മാരായ ഷാഹുൽ ഹമീദ്, ചാൾസ് പോൾ, ഗ്ലൊബൽ വനിതാ വിഭാഗം ചെയർപെർസൻ എസ്തർ ഐസക്, ഷീല റെജി, രേഷ്മ റെജി, മീഡിയ ഫോറം സെക്രട്ടറി വി.എസ്.ബിജുകുമാർ, മിഡ്ലീസ്റ്റ് പ്രസിഡന്റ് വിനേഷ് മോഹൻ, സെക്രട്ടറി രാജീവ് കുമാർ , ട്രഷറർ ജൂദിൻ ഫെർണാണ്ടസ്,സെക്രട്ടറി നസീല ഹുസൈൻ, വനിത വിഭാഗം സെക്രട്ടറി മിലാന അജിത്ത്, ബിസിനസ് ഫോറം ചെയർമാൻ സക്കീർ ഹുസൈൻ എന്നിവർ ആശസകൾ അറിയിച്ചു.
ചടങിൽ ഉമൽ ഖുവൈൻ മുതിർന്ന അംഗം മോഹൻ കാവാലത്തിനെ അനുമോദിക്കുകയും കവിയും എഴുത്തുകാനുമായ എം.റ്റി.പ്രദീപ്കുമാറിന്റെ കവിതാ അവലോകനവും ഉണ്ടായിരുന്നു. സംഗീത നിശയോടുകൂടി പര്യയവസാനിച്ച പരിപാടികൾക്ക് പ്രെസിഡന്റ് സുനിൽ, മാത്യൂ, ഇഗ്നെഷിയസ്, മേരിമോൾ, അലീന, റാണി, മധു എന്നിവർ പരിപാടികൾക്ക് ഏകോപനം നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us