2022 - 26 കാലയളവിൽ ബഹ്റൈൻ ടൂറിസം വികസനത്തിൽ ചൈനീസ് മാർക്കറ്റ് നിർണായകം, ടൂറിസം വികസനത്തിനായി സ്വകാര്യ മേഖലയുമായി സഹകരിക്കാനുള്ള ബഹ്റൈന്റെ ശ്രമങ്ങൾ ചൈനീസ് ടൂറിസവുമായി ബന്ധപ്പെട്ടിരിക്കുന്നു- മന്ത്രി ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി

New Update
Screenshot 2024-06-03 090214.png

മനാമ: 2022 - 26 കാലയളവിൽ ബഹ്റൈനിനിലെ ടൂറിസം വികസന പദ്ധതികളിൽ ചൈനീസ് മാർക്കറ്റ്  ചെലുത്തിയ സ്വാധീനം വളരെ വലുതാണെന്ന് ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി പറഞ്ഞു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ നടത്തിയ 
ചൈനീസ് സന്ദർശനത്തോടനുബന്ധിച്ച് ബഹ്റൈൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗൾഫ് എയർ ചൈനയിലെ ഗ്വാങ്സു, ഷാങ്ഹായ് എന്നിവിടങ്ങളിലേക്ക് വിമാന സർവീസുകൾ തുടങ്ങിയിരുന്നു.

Advertisment

ടൂറിസം പദ്ധതികളുടെ വികസനത്തിന് സ്വകാര്യ മേഖലയുമായി സഹകരിക്കാനുള്ള ബഹ്റൈന്റെ ശ്രമങ്ങൾ ചൈനീസ് ടൂറിസവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് മന്ത്രി പറഞ്ഞു. ചൈനയുടെ ടൂറിസം താൽപര്യങ്ങളെ ക്കുറിച്ചും അവരുടെ ടൂറിസം മേഖലയിലെ പരിചയസമ്പത്തിനെക്കുറിച്ചും ടൂറിസം മന്ത്രാലയവും ബഹ്റൈൻ ടൂറിസം ആന്റ് എക്സിബിഷൻ അതോറിറ്റിയും പഠനം നടത്തുന്നുണ്ട്. അതോറിറ്റി ഈയിടെ ചൈനയിലെ ചില ടൂറിസം സ്ഥാപനങ്ങളുമായി കരാർ ഒപ്പുവെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേ സമയം ബഹ്‌റൈനും ചൈനയും സമഗ്രവും നയതന്ത്രപരവുമായ പങ്കാളിത്തം സംബന്ധിച്ച് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഔദ്യോഗിക സംസ്ഥാന സന്ദർശന വേളയിലാണ് പ്രഖ്യാപനം. ചൈനീസ് പ്രസിഡന്റ് ഷിജിൻപിങും ഹമദ് രാജാവും കൂടിക്കാഴ്ച്ച നടത്തി. ചൈന-ജി.സി.സി ഉച്ചകോടിയുടെ ഫലങ്ങൾ നടപ്പാക്കുക, തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുക, ചൈന-ജി.സി.സി സ്വതന്ത്ര വ്യാപാര കരാറിനായി പ്രവർത്തിക്കുക എന്നിവ സംബന്ധിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു.

ഹമദ് രാജാവ് ചൈനയിലെ നാഷനൽ പീപ്പിൾസ് കോൺഗ്രസ് സന്ദർശിച്ചു. നാഷനൽ പീപ്പിൾസ് കോൺ ഗ്രസ് സ്പീക്കർ ലെജി ഷാവോയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ചൈന സ്റ്റേറ്റ് കൗൺസിൽ പ്രീമിയർ ലി ക്വിയാങ്ങുമായും കൂടിക്കാഴ്ച്ച നടന്നു.

Advertisment