New Update
/sathyam/media/media_files/ZFoHUSI2kNR5k7SVq2Hp.jpg)
ദുബൈ: മലയാളി വ്യവസായിയെ അബൂദബിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈപ്പര്‍ മാര്‍ക്കറ്റ്-റസ്റ്റോറന്റ് ഉടമയായ കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി റിയാസാണ് മരിച്ചത്. 55 വയസായിരുന്നു.
Advertisment
രണ്ടു ദിവസം മുന്‍പ് വീടുവിട്ടിറങ്ങിയ റിയാസിനെ കുറിച്ച് വിവരമില്ലെന്ന് ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. വര്‍ഷങ്ങളായി യു.എ.ഇയില്‍ ബിസിനസ് നടത്തുന്ന റിയാസ് അബൂദബി ഖാലിദിയയില്‍ പുതിയ റസ്റ്റോറന്റ് തുറക്കാൻ ശ്രമം നത്തിയിരുന്നു. ഇതിനിടെ സാമ്പത്തിക പ്രതിസന്ധി നേരിട്ടുവെന്നാണു സുഹൃത്തുക്കൾ നൽകുന്ന വിവരം. ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അല്‍ ജസീറ ക്ലബിനടുത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മക്കള്‍: റിഷിന്‍ റിയാസ്, റിഷിക റിയാസ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us