ഗ്ലോബൽ ഡെസ്റ്റിനേഷൻ പട്ടികയിൽ ദുബായ് വീണ്ടും ഒന്നാമത്; തുടർച്ചയായി മൂന്ന് വർഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ നഗരം

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
b

ദുബായ്: ട്രൈപാഡ്‌വൈസറിന്റെ വാർഷിക ‘ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡ്‌സ് ബെസ്റ്റ് ഓഫ് ദി ബെസ്റ്റ്’ ഗ്ലോബൽ ഡെസ്റ്റിനേഷൻ പട്ടികയിൽ ദുബായ് വീണ്ടും ഒന്നാമത്. തുടർച്ചയായ മൂന്നാം വർഷമാണ് ദുബായ് ഒന്നാം സ്ഥാനത്തെത്തിയത്.

Advertisment

“തുടർച്ചയായി മൂന്ന് വർഷം ഈ അംഗീകാരം നേടുന്ന ആദ്യ നഗരം” എന്ന് എക്സിൽ രേഖപ്പെടുത്തിയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഈ വാർത്ത പങ്കുവെച്ചത്. ദശാബ്ദങ്ങൾക്കുമുമ്പ് കരുതിയത് ഇത് കൈവരിക്കാനാകാത്ത സ്വപ്‌നമാണെന്നാണ്.

എന്നാൽ ടൂറിസം മേഖലയിൽ ദുബായുടെ സ്ഥിരതയാർന്ന നേട്ടങ്ങൾ സ്വന്തമാക്കിയതിന് പിന്നിൽ, യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദീർഘവീക്ഷണമാണെന്നും ” ഷെയ്ഖ് ഹംദാൻ എക്സിൽ കുറിച്ചു.

ബാലി, ലണ്ടൻ, ഹനോയ്, റോം, പാരീസ്, കാൻകൺ എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ട മറ്റ് ന​ഗരങ്ങൾ.

Advertisment