New Update
/sathyam/media/media_files/l0pcdXksLhZ4RtKyDtk0.jpeg)
ദുബായ്: ഉമ്മുൽഖുവൈൻ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയുടെ മകൻ ഷെയ്ഖ് അബ്‌ദുല്ല ബിൻ സൗദ് ബിൻ റാഷിദ് അൽ മുഅല്ല വിവാഹിതനായി. അജ്‌മാൻ കിരീടാവകാശിയായ ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയുടെ മകളാണ് വധു.
Advertisment
രാജകീയ വിവാഹ ചടങ്ങിൽ പങ്കെടുത്ത യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തും നവദമ്പതികൾക്ക് സന്തോഷകരമായ ജീവിതം ആശംസിച്ചു.
വിവാഹത്തിൽ പങ്കെടുക്കുന്ന ഭരണാധികാരികളുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം വൈറലായിട്ടുണ്ട്.
https://twitter.com/DXBMediaOffice/status/1745797243917967386?t=0SD_AnwdvLUEvCFtby0jOA&s=19