സീസൺ അവസാനിച്ചു; കേരളത്തിലേക്കുള്ള ടി​ക്ക​റ്റ് നി​ര​ക്ക് കുത്തനെ കുറച്ച് വിമാന കമ്പനികൾ

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
plane1

ദുബായ്: സീ​സ​ൺ അ​വ​സാ​നി​ച്ച​തോ​ടെ കേ​ര​ള സെ​ക്ട​റി​ലേ​ക്ക് സ്വ​പ്ന നി​ര​ക്കു​കളുമായി വി​മാ​ന ക​മ്പ​നി​ക​ൾ. ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ കു​ത്ത​നെ കു​റ​ച്ചിരിക്കുകയാണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും സ​ലാം എ​യ​റും.

Advertisment

സ്കൂ​ൾ അ​വ​ധി​യും ഫെ​സ്റ്റി​വ​ൽ സീ​സ​ണും അ​വ​സാ​നി​ച്ച​തോ​ടെയാണ് അ​ടു​ത്ത മാ​സം 14 വ​രെ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് കേ​ര​ള​ത്തി​ലെ എ​ല്ലാ സെ​ക്ട​റി​ലേ​ക്കുമുള്ള നി​ര​ക്ക്​ കുറച്ചത്. മ​സ്ക​റ്റിൽ നി​ന്ന് തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കു​ക​ൾ ഈ​ടാ​ക്കു​ന്ന​ത്.

മ​സ്ക​റ്റി​ൽ​ നി​ന്ന് തി​രു​വന​ന്ത​പു​ര​ത്തേ​ക്ക് അ​ടു​ത്ത ഒ​രു മാ​സ​ത്തെ പു​തി​യ ഷെ​ഡ്യൂ​ളി​ൽ 33 റി​യാ​ലാ​ണ് കു​റ​ഞ്ഞ നി​ര​ക്കായി ഈടാക്കുന്നത്. അതേസമയം ചി​ല ദി​വ​സ​ങ്ങ​ളി​ൽ നി​ര​ക്കി​ൽ വ്യ​ത്യാ​സ​മു​ണ്ടെ​ങ്കി​ലും പ​ല ദി​വ​സ​ങ്ങ​ളി​ലും ഇ​തേ നി​ര​ക്കി​ൽ ത​ന്നെ ടി​ക്ക​റ്റു​ക​ൾ ല​ഭി​ക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഉ​ച്ച​യ്ക്ക് 12.25ന് ​പു​റ​പ്പെ​ട്ട് വൈ​കു​ന്നേ​രം 5.35 ന് ​കൊ​ച്ചി​യി​ലെ​ത്തു​ന്ന വി​മാ​ന​ത്തി​നും സ​മാ​ന നി​ര​ക്ക് ത​ന്നെ​യാ​ണ് എ​യ​ർ ഇ​ന്ത്യ ഈ​ടാ​ക്കു​ന്ന​ത്. എ​ന്നാ​ൽ, മ​സ്ക​റ്റിൽ​ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് 37.200 റി​യാ​ലാണ് എ​യ​ർ ഇ​ന്ത്യ ഈ​ടാ​ക്കു​ന്ന​ത്.

മ​സ്ക​റ്റി​ൽ ​നി​ന്ന് പു​ല​ർ​ച്ച 2.50 ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം കാ​ല​ത്ത് 7.50 നാ​ണ് കോ​ഴി​ക്കോ​ട്ട് എ​ത്തു​ക. മ​സ്ക​റ്റിൽ ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് 40 റി​യാ​ലാ​ണ് നി​ര​ക്കായി ഈടാക്കുക. രാ​വി​ലെ 9.40 ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം ഉ​ച്ച​ക്ക് 2.30 ക​ണ്ണൂ​രി​ലെ​ത്തും.

ചൊ​വ്വ, ബു​ധ​ൻ, വ്യാ​ഴം, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ക​ണ്ണൂ​രി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. അതേസമയം കേ​ര​ള​ത്തി​ൽ ​നി​ന്ന് മ​സ്ക​റ്റി​ലേ​ക്കു​ള്ള സ​ർ​വി​സു​ക​ളു​ടെ നി​ര​ക്കു​ക​ളും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് കു​റ​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് മ​സ്ക​റ്റിലേ​ക്ക് 40 റി​യാ​ലാ​ണ് നി​ര​ക്കായി ഈടാക്കുന്നത്.

രാവിലെ 8.35 ന് ​കൊ​ച്ചി​യി​ൽ​ നി​ന്ന് പു​റ​പ്പെ​ട്ട് 11.10 മ​സ്ക​റ്റിലെ​ത്തു​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം 44.900 റി​യാ​ലാണ് ഈ​ടാ​ക്കു​ന്ന​ത്. രാ​ത്രി 11.35 ന് ​കോ​ഴി​ക്കോ​ട്ട് നി​ന്ന് പു​റ​പ്പെ​ട്ട് പു​ല​ർ​ച്ച 1.50 ന് ​മ​സ്ക​റ്റി​ലെ​ത്തു​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് 35.900 റി​യാ​ലും ഈടാക്കും. 

Advertisment