ഫുട്ബോൾ ആരാധകർക്ക് ഒരു സുവർണ്ണാവസരം ! ഏഷ്യൻ കപ്പ് പ്രീ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ങ്ങ​ളു​ടെ ടി​ക്ക​റ്റു​ക​ൾ ഓൺലൈനായി സ്വന്തമാക്കാം

New Update
G

ദുബായ് : ഫുട്ബോൾ ആരാധകർക്ക് സുവർണ്ണാവസരവുമായി ഏഷ്യൻ കപ്പ് സംഘാടക സമിതി. ഏഷ്യൻ ക​പ്പി​ലെ പോ​രാ​ട്ട​ങ്ങ​ൾ ആ​വേ​ശ​ക​ര​മാ​യ ​നോ​ക്കൗ​ട്ടി​ലേ​ക്ക് ക​ട​ക്കുന്ന വേളയിൽ ടി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കാ​ൻ ആ​രാ​ധ​ക​ർ​ക്ക് അ​വ​സ​രമൊരുക്കുകയാണ് എഎഫ്സി.

Advertisment

പ്രീ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ങ്ങ​ളു​ടെ ടി​ക്ക​റ്റു​ക​ൾ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ൽ ല​ഭ്യ​മാ​ണെ​ന്ന് എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പ് സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.

വ്യാ​ഴാ​ഴ്ച ഗ്രൂ​പ് റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​ച്ചതിന് ശേ​ഷം ര​ണ്ടു ദി​വ​സ​ത്തെ ഇ​​ട​വേ​ള​ ക​ഴി​ഞ്ഞ് 28 മു​ത​ലാ​ണ് പ്രീ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ക. അ​ഹ​മ്മ​ദ് ബി​ൻ അ​ലി സ്റ്റേ​ഡി​യ​ത്തി​ൽ ത​ജി​കി​സ്താ​നും യു.​എ.​ഇ​യും അ​തേ ദി​വ​സം ജാ​സിം ബി​ൻ ഹ​മ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ ആ​സ്ട്രേ​ലി​യ​യും ഗ്രൂ​പ് സി -​ഡി എ​ന്നി​വ​യി​ൽ നി​ന്നു​ള്ള മൂ​ന്നാം സ്ഥാ​ന​ക്കാ​രും ത​മ്മി​ലാ​യി​രി​ക്കും പ്രീക്വാർട്ടർ മ​ത്സ​രം.

ര​ണ്ടു ഗ്രൂ​പ്പി​ലെ മ​ത്സ​ര​ങ്ങ​ൾ കൂടി പൂർത്തിയാവാനിരിക്കെ ഇ​തു​വ​രെ 14 ടീ​മു​ക​ൾ ആ​രെ​ന്ന് ഉ​റ​പ്പാ​യി​ക്ക​ഴി​ഞ്ഞു. ഖ​ത്ത​ർ, ത​ജി​കി​സ്താ​ൻ, സി​റി​യ, ഇ​റാ​ൻ, യു.​എ.​ഇ, ഫ​ല​സ്തീ​ൻ, ജ​പ്പാ​ൻ, ആ​സ്ട്രേ​ലി​യ, ഉ​സ്ബ​കി​സ്താ​ൻ, ഇ​റാ​ഖ്, സൗ​ദി, കൊ​റി​യ, ജോ​ർ​ഡ​ൻ, താ​യ്‍ല​ൻ​ഡ് എന്നീ ടീമു​ക​ളാ​ണ് പ്രീ​ക്വാ​ർ​ട്ട​റിലേക്ക് പ്രവേശിച്ചത്.

Advertisment