പൈലറ്റില്ലാ ഹെലികോപ്ടറുകൾ സ്വന്തമാക്കുവാൻ ഒരുങ്ങി യുഎഇ

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
T

ദുബായ്: പൈലറ്റില്ലാ ഹെലികോപ്ടറുകൾ സ്വന്തമാക്കുവാൻ യുഎഇ. 200 HT-100, HT- 750 എന്നീ ആളില്ലാ ഹെലികോപ്ടറുകളാണ് യു എ ഇ സ്വന്തമാക്കുന്നത്.

Advertisment

ഇത് സംബന്ധിച്ച് സ്വിറ്റ്സർലന്റിലെ എഡ്ജ് കമ്പനിയുമായി പ്രതിരോധ മന്ത്രാലയം കരാർ ഒപ്പിട്ടു. ആളില്ലാ ഹെലികോപ്ടറുകൾ വാങ്ങാൻ ലോകത്തിത് വരെ നൽകിയ ഏറ്റവും വലിയ ഓർഡറാണ് യു എ ഇയുടേത് .

ഈ കരാറിന് പുറമേ, എഡിജിന് ഓഹരി പങ്കാളിത്തമുള്ള അനാവിയ കമ്പനിയുമായി ആളില്ലാ ഹെലികോപ്ടറുകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കാൻ യു എ ഇ കരാറായിട്ടുണ്ട്.

പെലറ്റില്ലാതെ പറക്കുന്ന ചെറു ഹെലികോപ്ടറാണ് HT 100. അധികഭാരം കയറ്റാൻ ശേഷിയുള്ളതും, ഇന്ററലിജൻസ്, സർവൈലൻസ് സംവിധാനങ്ങളും, ശത്രുവിന്റെ നിരീക്ഷണ വലയം ഭേദിച്ച് പറക്കാൻ കഴിയുന്നതുമാണ് HT- 750 ഈ പൈലറ്റില്ലാ ഹെലികോപ്ടറുകൾ.

Advertisment