അബുദാബിയിലെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നത് 1200ലധികം സ്വദേശികൾ

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
C

ദുബായ്: അബുദാബിയിലെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന സ്വദേശികളുടെ എണ്ണം വെളിപ്പെടുത്തി ആരോഗ്യവകുപ്പ്. നിലവിൽ 1200ലേറെ സ്വദേശികളാണ് എമിറേറ്റിലെ അരോ​ഗ്യമേഖലയിൽ പ്രവർത്തിക്കുന്നത്.

Advertisment

എമിറാത്തികൾക്ക് മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള സർക്കാരിൻ്റെ പദ്ധതിയായ തവ്ത്തീൻ സംരംഭം ആരംഭിച്ചതോടെയാണ് ആറ് മാസത്തിനകം ഇത്രയേറെ സ്വദേശികളെ നിയമിച്ചത്.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആരോഗ്യ മേഖലയിലെ എമിറാത്തികളുടെ എണ്ണം 10,000 ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്ന് എമിറാത്തി ടാലന്റ് കോംപറ്റിറ്റീവ്നെസ് കൗൺസിൽ സെക്രട്ടറി ജനറൽ ഖന്നം അൽ മസ്റൂഇ പറഞ്ഞു.

ആരോഗ്യമേഖലയിൽ പൗരന്മാർക്ക് മികച്ച തൊഴിലവസരങ്ങൾ നൽകാനായി എമിറേറ്റിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളും സ്വദേശിവത്കരണം വ്യാപിപ്പിച്ചുവരികയാണ്.

അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദേശങ്ങളെത്തുടർന്നാണ് ഇത്രയും എമിറാത്തികളെ ആരോഗ്യ രംഗത്തേക്ക് ആകർഷിക്കാൻ സാധിച്ചതെന്ന് അബുദാബി ആരോഗ്യ വകുപ്പ് ചെയർമാൻ മൻസൂർ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു.

Advertisment