കൊച്ചി – ഷാർജ വിമാനത്തിൽ എ.സി പ്രവർത്തിപ്പിച്ചില്ല; പ്രതിഷേധിച്ച് യാത്രക്കാർ

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update
അറുപത് പിന്നിട്ട സഞ്ചാര പ്രിയർക്ക് സ്നേഹ സമ്മാനവുമായി എയർ ഇന്ത്യ; രാജ്യത്തെവിടേക്കും വിമാന യാത്ര ചെയ്യുന്നതിന് മുതിർന്ന പൗരൻമാർ ഇനി പകുതി നിരക്ക് നൽകിയാൽ മതി !

ദുബായ്: കൊച്ചിയിൽ നിന്ന് ഷാർജയിലേയ്ക്ക് യാത്ര പുറപ്പെടേണ്ട വിമാനത്തിൽ എ.സി പ്രവർത്തിപ്പിക്കാത്തതിനേത്തുടർന്ന് യാത്രക്കാർ പ്രകോപിതരായി. പുലർച്ചെ 1.40-ന് കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ IX 411 വിമാനത്തിലാണ് യാത്രക്കാർ പ്രതിഷേധിച്ചത്. എ.സി ഓൺ ചെയ്യാതിരുന്നതിനെത്തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് യാത്രക്കാർ പ്രകോപിതരായത്.

Advertisment

വിമാനത്തിന്റെ സമയം കഴിഞ്ഞിട്ടും പുറപ്പെടാതിരുന്നതോടെ യാത്രക്കാരിൽ പലരും രോഷാകുലരാകാൻ തുടങ്ങിയിരുന്നു. അതിന് പിന്നാലെ എ.സിയും പ്രവർത്തിപ്പിക്കാതിരുന്നതോടെ ചൂട് സഹിക്കാൻ വയ്യാതായ യാത്രക്കാർ ഒന്നടങ്കം അസ്വസ്ഥരായി. ഇതിനുപുറമെ കുട്ടികളും പ്രായമേറിയവരുമുൾപ്പെടെ പലർക്കും ശ്വാസം കിട്ടാത്ത അവസ്ഥയുമുണ്ടായി.

അസ്വസ്ഥത കൂടിവന്നതോടെ പ്രകോപിതരായ യാത്രക്കാർ ഒന്നടങ്കം പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ വിമാനത്തിൻ്റെ അടച്ച ഡോർ വീണ്ടും തുറന്നിടാൻ ജീവനക്കാർ നിർബന്ധിതരായി.

എയർ ട്രാഫിക് കൺട്രോളിൽ നിന്ന് സിഗ്നൽ ലഭിക്കാത്തതിനാലാണ് വിമാനം പുറപ്പെടാൻ വൈകുന്നതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ടേക്ക് ഓഫിന് തൊട്ടുമുമ്പ് മാത്രമാണ് വിമാനത്തിൽ എസി പ്രവർത്തിക്കാൻ തുടങ്ങിയതെന്ന് യാത്രക്കാർ വ്യക്തമാക്കി. പിന്നീട് പുലർച്ചെ രണ്ടേ കാലിനാണ് വിമാനം ഷാർജയിലേക്ക് തിരിച്ചത്.

Advertisment