യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! അബുദാബി അല്‍-ഐന്‍ റോഡ് ഭാഗികമായി അടച്ചിടുന്നു, ഫെബ്രുവരി 4 വരെ നിയന്ത്രണം

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
V

ദുബായ്: അബുദാബിയിലെ പ്രധാന റോഡായ E22 അല്‍-ഐന്‍ റോഡ് ഭാഗീകമായി അടച്ചിടുമെന്ന് അബുദാബി ഇന്റ്‌ഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍. ഫെബ്രുവരി 2 വെള്ളിയാഴ്ച രാത്രി 10 മുതൽ ഫെബ്രുവരി 4 ഞായറാഴ്ച ഉച്ചയ്ക്ക് 12 വരെ ഭാഗികമായി റോഡ് അടച്ചിടുമെന്ന് അതോറിറ്റി അറിയിച്ചു.

Advertisment

അല്‍ ഐനിലേക്കുള്ള രണ്ട് ഇടത് പാതകളാണ് അടച്ചിടുന്നത്. വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

ഡ്രൈവർമാർക്ക് സഹായകമായി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള റോഡ് സംബന്ധിച്ച മാപ്പും അതോറിറ്റി പങ്കുവെച്ചു.

Advertisment