മനാമ∙ കാർഗിൽ യുദ്ധത്തിന്റെ ഓർമകളുമായി റിട്ട. മേജർ പ്രിൻസ് ജോസ്. അതിർത്തിയിലെ ഷെല്ലാക്രമണത്തിൽ തലയ്ക്കും മുഖത്തും പരുക്ക് പറ്റി, അതിന്‍റെ മുറിപ്പാടുകളുമായി പ്രവാസ ജീവിതം നയിക്കുകയാണ്, കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഉൾപ്പെടെ നിരവധി റിട്ടയേർഡ് സേനാ ഉദ്യോഗസ്ഥരെ ആദരിച്ച ചടങ്ങിൽ പ്രിൻസ് നടത്തിയ പ്രസംഗം ആവേശത്തോടെയാണ് ആളുകൾ ശ്രവിച്ചത്. കാർഗിൽ യുദ്ധവുമായി ബന്ധപ്പെട്ട പല സംഭവ വികാസങ്ങളും അദ്ദേഹം ഇന്ത്യൻ സമൂഹവുമായി പങ്കുവച്ചു. /sathyam/media/media_files/b6b65a13-825a-473d-bd79-9e719b28f2b0.jpeg)
കാർഗിൽ യുദ്ധസമയത്ത് വീരോചിതമായ സംഭാവനകളാണ് നൽകിയത് . പ്രിൻസ് ചെറുപ്പം മുതൽക്ക് തന്നെ രാജ്യത്തെ സേവിക്കാനുള്ള അഭിനിവേശത്തോടെയാണ് വളർന്നത്. കഴക്കൂട്ടം സൈനിക സ്‌കൂളിൽ നിന്നാണ് സൈനിക വീര്യം ചോരാതെ പഠനം തുടർന്നത് . അവിടത്തെ അനുഭവങ്ങൾ സൈനികനാകാനുള്ള യാത്രയെ സ്വാധീനിക്കുകയും ചെയ്തു . കാർഗിൽ യുദ്ധത്തിൽ പരുക്ക് പറ്റിയതിനെ തുടന്ന് പിന്നീട് സേനയിൽ നിന്ന് വിരമിച്ച ശേഷമാണ് ബഹ്റൈനിൽ സുരക്ഷാ ഓഫിസറുടെ ജോലിയിൽ തിരഞ്ഞെടുക്കപ്പെട്ടത്. /sathyam/media/media_files/534baf55-7975-4236-82c0-a2ce6266d737.jpeg)
1999-ൽ കാർഗിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ മേജർ പ്രിൻസ് ജോസ്, 15 കോർപ്‌സിലെ GOC ചുമതലയായിരുന്നു. കാർഗിൽ സ്‌പെഷ്യൽ ഫോഴ്സ് ഉദംപൂർ യൂണിറ്റ് നയൻത് പാരച്യൂട്ട് റെജിമെന്‍റ് സ്‌പെഷ്യൽ ഫോഴ്സിലായിരുന്നു സേവനം. ശത്രുവിന്‍റെ അറ്റകുറ്റപ്പണികൾ തടസ്സപ്പെടുത്തുന്നതിനുള്ള ഒരു പ്രത്യേക ദൗത്യം ആസൂത്രണം ചെയ്യാനാണ് അദ്ദേഹത്തെ ചുമതലപ്പെടുത്തിയിരുന്നത് . 26-ാം വയസ്സിൽ മേജർ പ്രിൻസ് ജോസ് ഈ നിർണായക ചുമതല ഏറ്റെടുത്തു.
രണ്ടു ഷെല്ലുകളാണ് തന്‍റെ സംഘത്തിന്‍റെ പത്തു മീറ്റർ മാത്രം അകലത്തിൽ വീണത്. ആദ്യത്തേത് പൊട്ടിയില്ല. എന്നാൽ രണ്ടാമത്തെ ഷെൽ പ്രിൻസിന്‍റെ സംഘത്തിലെ 13 പേരുടെ ജീവനെടുത്തു. 300 മീറ്റർ താഴ്ചയിൽ പരിക്കേറ്റ് വീണ പ്രിൻസ് പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനെ തുടർന്നാണ് ആരോഗ്യ സ്‌ഥിതി വീണ്ടെടുത്തത്.
/sathyam/media/media_files/f5cc8773-20b8-4df8-a683-f37938d45e1f.jpeg)