New Update
/sathyam/media/media_files/0QgGuePwIKftUFeUatQ1.jpeg)
ദുബായ്: യുഎഇയിലെ ശാസ്ത്രജ്ഞൻ പുതിയ ഛിന്നഗ്രഹത്തെ കണ്ടെത്തി. അബുദാബി ഇന്റർനാഷണൽ ആസ്ട്രോണമിക്കൽ സെന്റർ ഡയറക്ടറും എമിറാത്തി ശാസ്ത്രജ്ഞനുമായ മുഹമ്മദ് ഷൗക്കത്ത് ഔദയാണ് സൗരയുഥത്തിൽ പുതിയ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ശാസ്ത്രലോകം കണ്ടെത്തലിന് അംഗീകാരം നൽകി.
Advertisment
സൗരയുഥത്തിലെ ആസ്ട്രോയിഡ് ബെൽറ്റിലുള്ള ഛിന്നഗ്രഹത്തിന് ‘2022 UY56’ എന്നാണ് താൽകാലികമായി പേരിട്ടത്. കണ്ടെത്തലിൻ്റെ ക്രെഡിറ്റ് നൽകുന്ന ഇനീഷ്യൽ ഡിസ്കവറി സർട്ടിഫിക്കറ്റും മുഹമ്മദ് ഷൗക്കത്ത് ഔദക്ക് ലഭിച്ചു.
നാസ, ഹർദിൻ സിമ്മൻസ് യൂണിവേഴ്‌സിറ്റി, പാൻസ്റ്റാർസ് ടെലസ്കോപ്പ്, കറ്റാലിന് സ്‌കൈ സർവേ പ്രൊജക്ട് എന്നിവയുടെ സഹകരണത്തോടെയായിരുന്നു അദ്ദേഹം നിരീക്ഷണം നടത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us