ജിപിഎസ് പണിമുടക്കിയതോടെ വഴി തെറ്റി പെട്ടുപോയത് സൗദി അറേബ്യയിലെ 650 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന മരുഭൂമിയിൽ. ഫോൺ സ്വിച്ച് ഓഫായതോടെ പുറംലോകവുമായുള്ള ആശയവിനിമയവും ഇല്ലാതായി. ഉയർന്ന താപനിലയും വെള്ളത്തിന്റെ ദൗർലഭ്യവും അതിജീവനത്തിന് തടസ്സമായി; റബ് അൽ ഖാലി മരുഭൂമിയിൽ കുടുങ്ങിയ ഇന്ത്യൻ പ്രവാസിക്കും സുഹൃത്തിനും ദാരുണാന്ത്യം

New Update
V

സൗദി അറേബ്യ: സൗദി അറേബ്യയിലെ മരുഭൂമിയിൽ വഴി തെറ്റി കുടുങ്ങിപോയ പ്രവാസികൾക്ക് ദാരുണാന്ത്യം. തെലങ്കാന സ്വദേശിയായ മുഹമ്മദ് ഷെഹ്സാദ് ഖാന്റെയും സുഹൃത്തിന്റെയും മൃതദേഹമാണ് റബ് അൽ ഖാലി മരുഭൂമിയിൽ നിന്നും കണ്ടെത്തിയത്. വെള്ളം ലഭിക്കാതെ നിർജ്ജലീകരണം മൂലമായിരുന്നു ഇരുവരുടേയും മരണം. 

Advertisment

സൗദിയിൽ ടെലികമ്മ്യൂണിക്കേഷൻ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന ഷെഹ്സാദും സുഹൃത്തും റബ് അൽ ഖാലിയിലെക്ക് പുറപ്പെടവേ യാത്രാ മധ്യേ ജിപിഎസ് സേവനം നിശ്ചലമായി. തുടർന്ന് മൊബൈൽ ഫോണും സ്വിച്ച് ഓഫായതോടെ ഇരുവർക്കും പുറംലോകവുമായുള്ള ആശയവിനിമയം ഇല്ലാതായി.

ഇരുവരും സഞ്ചരിച്ചിരുന്ന വാഹനത്തിൻ്റെ ഇന്ധനം തീർന്നതോടെ തീർത്തും മരുഭൂമിയിൽ ഒറ്റപ്പെടുകയായിരുന്നു. ഉയർന്ന താപനിലയും വെള്ളത്തിന്റെ ദൗർലഭ്യവും ഇവരുടെ അതിജീവനത്തിന് തടസ്സമായി. വെള്ളം ലഭിക്കാതെ നിർജ്ജലീകരണം മൂലമായിരുന്നു ഇരുവരുടേയും മരണം.

ഇരുവരുടെയും മൃതദേഹങ്ങൾ ഇവർ സഞ്ചരിച്ച കാറിന് സമീപം മണ്ണിൽ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഷെഹ്സാദിനൊപ്പമുണ്ടായിരുന്ന സുഡാനി പൗരന്റെ വിവരം ലഭിച്ചിട്ടില്ല. 

Advertisment