New Update
/sathyam/media/media_files/12LRgcFf7ugEwqS0LuRy.jpg)
ദുബായ്: കൊച്ചി – ദുബായ് സ്പൈസ് ജെറ്റ് വിമാനം വൈകിപ്പറന്നത് 18ലധികം മണിക്കൂർ. തിങ്കളാഴ്‌ച രാത്രി 11.30ന് കൊച്ചിയിൽ നിന്ന് ദുബായിലേയ്ക്ക് പോകേണ്ട വിമാനമാണ് വൈകിയത്. യന്ത്രത്തകരാറിനെ തുടർന്നാണ് വിമാനം വൈകിയതെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി.
Advertisment
വൈകിട്ട് 5.30ന് ദുബായിൽ നിന്ന് കൊച്ചിയിൽ എത്തേണ്ട വിമാനം തകരാറിനെ തുടർന്നാണ് എത്താൻ വൈകിയത്. ഇതോടെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന 180ഓളം യാത്രക്കാർ വിമാനത്താവളത്തിൽ വളരെ നേരം കാത്തിരിക്കേണ്ടതായി വന്നു. തുടർന്ന് ഇവരെ ഹോട്ടലുകളിലേക്ക് മാറ്റുകയായിരുന്നു.
പിന്നീട് ഇന്നലെ ഉച്ചയ്ക്ക് ആണ് വിമാനം ദുബായിൽ നിന്ന് കൊച്ചിയിൽ എത്തിയത്. അതിനുശേഷം ഇവിടെ നിന്നുള്ള യാത്രക്കാരുമായി വൈകിട്ട് 5.30നാണ് വിമാനം ദുബായിലേയ്ക്ക് യാത്ര പുറപ്പെട്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us