Advertisment

യുഎഇയിൽ ഭാരം കൂടിയ ചരക്കുകൾ ഇനി ഡ്രോൺ വഴി അയക്കാം; പരീക്ഷണ പറക്കൽ വിജയകരം

New Update
G

ദുബായ്: യുഎഇയിൽ ഭക്ഷണവും മരുന്നുകളും മാത്രമല്ല ഭാരം കൂടിയ ചരക്കുകളും ഇനി ഡ്രോൺ വഴി അയക്കാം. ചരക്കുകൾ ഡ്രോൺ വഴി അയയ്ക്കുന്ന പരീക്ഷണ പറക്കൽ യുഎഇയിൽ വിജയകരമായി പൂർത്തിയാക്കി.

Advertisment

ഡ്രോൺ കമ്പനിയായ ഇനാൻ ആണ് റികാസ് ഹെവി കാർഗോ ഡ്രോണുമായി യുഎഇയ്ക്കുവേണ്ടി പരീക്ഷണ പറക്കൽ നടത്തിയത്. വിദൂര നിയന്ത്രണ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഡ്രോണിന് 50 മുതൽ 200 കിലോഗ്രാം വരെ ഭാരം ഒരേസമയം കയറ്റാൻ ശേഷിയുണ്ട്. മണിക്കൂറിൽ 60 കിലോമീറ്ററാണ് ഇതിന്റെ വേഗത.

കുത്തനെ പറന്നുയരാനും ലാൻഡ് ചെയ്യാനും സാധിക്കുന്ന ഈ ഡ്രോൺ ഒരിക്കൽ ചാർജ് ചെയ്താൽ തുടർച്ചയായി 30 കിലോ മീറ്റർ വരെ പറക്കാൻ സാധിക്കും. ആദ്യമായാണ് യുഎഇയിൽ ചരക്ക് നീക്കത്തിനായി ഡ്രോൺ ഉപയോ​ഗിക്കുന്നത്.

 

 

 

 

Advertisment