Advertisment

സൗദിയിൽ നിന്നും മൂന്ന് വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി; ഇന്ത്യൻ പ്രവാസി യുവാവിന് ജോലി സ്ഥലത്ത് ദാരുണാന്ത്യം

author-image
ഗള്‍ഫ് ഡസ്ക്
New Update
G

റിയാദ്: സൗദിയിൽ നിന്നും മൂന്ന് വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ പ്രവാസി യുവാവിന് ജോലി സ്ഥലത്ത് ദാരുണാന്ത്യം. 

Advertisment

കിഴക്കൻ പ്രവിശ്യയിൽ അൽ കോബാർ, അസീസിയയിൽ സ്വകാര്യ കമ്പനിയിൽ ജോലിക്കാരനായ പഞ്ചാബി സ്വദേശി മുകേഷ്കുമാർ (37) ആണ് മരിച്ചത്. കമ്പനിയിലേക്ക് ട്രെയിലറിലെത്തിച്ച ലോഡ് ഇറക്കുന്നതിനിടെ ശരീരത്തിലേക്ക് പതിച്ചാണ് ദാരുണ മരണം.

അപകടം ശ്രദ്ധയിൽപ്പെട്ട് രക്ഷപ്പെടുത്താൻ സമീപത്തുള്ളവർ ഓടി എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൂന്ന് വർഷത്തിന് ശേഷം അവധിക്ക് ഈ മാസം 15 ന് നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുത്ത് ഇരിക്കുമ്പോഴാണ് മരണം.

Advertisment