എഐ ആപ്പുകളിൽ വ്യക്തിവിവരങ്ങൾ കൈമാറുന്നത് അപകടകരം; മുന്നറിയിപ്പുമായി ദുബായ് പൊലീസ്

New Update
dubai police5.webp

ദുബായ്: നിർമിതബുദ്ധി ആപ്പുകളിൽ വ്യക്‌തിവിവരങ്ങൾ കൈമാറുന്നത് അപകടകരമാണെന്ന മുന്നറിയിപ്പുമായി ദുബായ് പൊലീസ്.

Advertisment

ഉപയോക്താക്കളുടെ സംശയങ്ങൾക്ക് നിമിഷങ്ങൾക്കകം ഉത്തരം നൽകുന്ന എഐ ആപ്പുകൾ പൂർണ്ണമായും സുരക്ഷിതമല്ലെന്നും വ്യക്തി വിവരങ്ങൾ ഇത്തരം ആപ്പുകളിൽ കൈമാറരുതെന്നുമാണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്.

വിവിധ റിപ്പോർട്ടുകൾ, ഗവേഷണങ്ങൾ തുടങ്ങിയവ തയ്യാറാക്കുക, ലേഖനങ്ങളും കത്തുകളും എഴുതുക, വിവിധ വിഷയങ്ങളിലെ സംശയങ്ങൾ ദുരീകരിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾക്കാണ് ജനങ്ങൾ ഇന്ന് എഐ ആപ്പുകൾ ഉപയോഗിക്കുന്നത്.

വോയ്‌സ് ഫീച്ചർ അവതരിപ്പിച്ചതോടെ പലരും വ്യക്തിവിവരങ്ങൾ പോലും എഐ ആപ്പിനോട് തുറന്നുപറയുന്നുമുണ്ട്. ഇത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് ദുബായ് പൊലീസ് വ്യക്തമാക്കുന്നത്.

ഫോണിലെ ഡേറ്റയും ചിത്രങ്ങളും മെസേജുകളുമെല്ലാം ഉപയോഗിക്കാനുള്ള അനുമതി ആപ് ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് ചോദിക്കാറുണ്ട്. എന്നാൽ പലരും ഇവ വായിക്കാതെ അനുമതി നൽകാറുണ്ട്.

ഇത് ഫോണിലെ വിവരങ്ങളുടെ സുരക്ഷയ്ക്ക് തന്നെ കോട്ടം സംഭവിക്കാൻ സാധ്യതയുള്ളതായാണ് വിലയിരുത്തൽ.

Advertisment