/sathyam/media/media_files/RQ1CJJQ77bIp8UdRgT04.webp)
അറബ് ഉച്ചകോടിയിൽ തിളങ്ങി ബഹ്റൈൻ. രാജ്യത്തിന് വേദിയാകാൻ കഴിഞ്ഞതിൽ അഭിമാനമെന്ന് നേതാക്കൾ. 22 നേതാക്കളാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നത് വരെ അധിനിവേശ പലസ്തീൻ പ്രദേശങ്ങളിൽ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ സമാധാനസേനയെ വിന്യസിക്കണമെന്ന് അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു.
22 അംഗ രാജ്യങ്ങൾ ചേർന്ന് പുറത്തിറക്കിയ ‘ബഹ്റൈൻ പ്രഖ്യാപന’ത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ബുദ്ധിമുട്ടനുഭവിക്കുന്ന പലസ്തീനികൾക്ക് യുഎൻ സഹകരണത്തോടെ സഹായമെത്തിക്കാനുള്ള ശ്രമങ്ങൾക്ക് വർധിപ്പിക്കണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു. അന്തരിച്ച കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് ഉച്ചകോടി അനുശോചനമർപ്പിച്ചു. പുതിയ അമീർ ശൈഖ് മിശ്അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് ആശംസകൾ നേരുകയും ചെയ്തു.
32-ാമത് ഉച്ചകോടിക്ക് നേതൃത്വം നൽകിയ സൗദി അറേബ്യ അറബ് ഐക്യത്തിനായി നടത്തിയ ശ്രമങ്ങൾക്ക് പ്രത്യേകം നന്ദി അറിയിച്ചു. തീവ്രവാദത്തിൻറെ എല്ലാ രൂപങ്ങളെയും തള്ളിക്കളയുന്നതായി ഉച്ചകോടി വ്യക്തമാക്കി. സമുദ്രസുരക്ഷ കൂടുതൽ ശക്തിപ്പെടുത്താൻ നടപടികൾ വേണമെന്നും ആവശ്യപ്പെട്ടു.