ഷാർജ: യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി ഷാർജ ആസ്ഥാനമായുള്ള എയർ അറേബ്യ. കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ‘സൂപ്പർ സീറ്റ് സെയിൽ’ ഓഫറാണ് എയർ അറേബ്യ ആരംഭിച്ചിരിക്കുന്നത്. വെറും 129 ദിർഹം നിരക്കിൽ യാത്രക്കാർക്ക് പറക്കാനുള്ള അവസരമാണ് കമ്പനി ഒരുക്കുന്നത്.
കമ്പനിയുടെ മുഴുവൻ നെറ്റ്‌വർക്കിലുടനീളം 5,00,000 സീറ്റുകളിലേയ്ക്കാണ് ടിക്കറ്റിൽ ഇളവ് ലഭിക്കുന്നത്. 2025 മാർച്ച് 1 മുതൽ 2025 ഒക്‌ടോബർ 25 വരെയുള്ള യാത്രകൾക്കാണ് ഓഫർ ലഭിക്കുക. ഇന്ന് മുതൽ ഒക്ടോബർ 20 വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരമുണ്ടാകുക.
ഷാർജ, അബുദാബി, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്നാണ് എയർ അറേബ്യ വിവിധ സർവ്വീസുകൾ ആരംഭിക്കുന്നത്. ഏഥൻസ്, ക്രാക്കോവ്, വാർസോ, മാലെ, മിലാൻ, വിയന്ന, കൊളംബോ, ഇസ്താംബുൾ, മോസ്കോ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാം.
അതോടൊപ്പം മുംബൈ, ഡൽഹി, അഹമ്മദാബാദ്, ജയ്പൂർ, നാഗ്പൂർ, കൊൽക്കത്ത, ഗോവ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള നോൺസ്റ്റോപ്പ് ഫ്ലൈറ്റുകളിലും ഓഫർ ലഭിക്കും.