New Update
/sathyam/media/media_files/2024/10/22/LF1WBxCkuuJ1ziQuI2Hj.jpeg)
സൗദി: റിയാദ് സീസൺ ആരംഭിച്ച് ഒരാഴ്‌ച പിന്നിടുമ്പോൾ സന്ദർശകരുടെ എണ്ണം കുതിച്ചുയരുകയാണ്. ഒരാഴ്ചയ്ക്കിടെ റിയാദ് സീസൺ സന്ദർശിച്ചത് രണ്ട് ദശലക്ഷം ആളുകളാണ്.
Advertisment
ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ (ജിഇഎ) ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാനും ഉപദേശകനുമായ തുർക്കി ബിൻ അബ്ദുൽ മൊഹൻ അൽ അൽഷിഖ് ആണ് ഇക്കാര്യം അറിയിച്ചത്.
സന്ദർശകരുടെ എണ്ണം വർധിച്ചതോടെ പുതിയ ഇവന്റുകളും ആകർഷണങ്ങളും അവതരിപ്പിക്കുകയും ബൊളിവാർഡിൽ 30 ശതമാനം വിപുലീകരണം നടത്തുകയും ചെയ്തു. ബൊളിവാർഡ് വേൾഡ്, കിങ്‌ഡം അരീന, ബൊളിവാർഡ് സിറ്റി, ദി വെന്യു, അൽ-സുവൈദി പാർക്ക് തുടങ്ങി പുതിയ സീസണിൽ അഞ്ച് പ്രധാന മേഖലയാണുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us