Advertisment

ഗുരുതര നിയമ ലംഘനം; റിയാദിൽ ഒമ്പത് സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

author-image
ഗള്‍ഫ് ഡസ്ക്
New Update
j

റിയാദ്: നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്.

Advertisment

സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്നറിയുന്നതിനായി നഗരസഭാ ഉദ്യോഗസ്ഥർ കഴിഞ്ഞ മാസം 413 ഫീൽഡ് പരിശോധനകൾ നടത്തിയിരുന്നു. പരിശോധനയിൽ 293 സ്ഥാപനങ്ങളിലായി 1,434 നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്.

പൊതുജനങ്ങളുടെ ആരോ​ഗ്യം സംരക്ഷിക്കുന്നതിനായി ഇത്തരം പരിശോധനകൾ തുടരുമെന്നും നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Advertisment