Advertisment

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയത് ഏജൻ്റുമാർ അമിതമായ തുക ഈടാക്കുന്നത് തടയിടാൻ

New Update
k

ദുബായ്: പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ റദ്ദാക്കാനും പേപ്പറുകളിൽ ഒപ്പിടാനും കഴിയൂ.

Advertisment

സ്വദേശത്തേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിന് ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന് ഫണ്ട് അനുവദിക്കുന്നതിന് പഞ്ചായത്ത് ഓഫീസുകൾ ഉൾപ്പെടെ ഇന്ത്യയിലെ അഞ്ച് വ്യത്യസ്ത അധികാരികളിൽ നിന്ന് ഒപ്പ് ആവശ്യപ്പെടുന്ന മറ്റൊരു നിയമവും നടപ്പിലാക്കിയിട്ടുണ്ട്.

മരിച്ച പ്രവാസികളുടെ മൃതദേഹങ്ങൾ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനായി ഏജൻ്റുമാർ കുടുംബങ്ങളെ ചൂഷണം ചെയ്യുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയത്. 

കോൺസുലേറ്റ് അംഗീകൃത നിരക്കുകൾക്ക് പകരം ഏജൻ്റുമാർ അമിതമായ തുക ഈടാക്കുന്ന രീതികൾക്ക് തടയിടാനാകുമെന്നാണ് പ്രതീക്ഷയെന്നും കോൺസുലേറ്റ് അധികൃതർ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

 

 

 

 

Advertisment