അബുദാബിയിൽ വാഹനങ്ങളുടെ സാങ്കേതിക പരിശോധനകൾക്കായി മൊബൈൽ ഇൻസ്‌പെക്ഷൻ സെന്റർ ആരംഭിച്ചു. സേവനങ്ങൾക്ക്  കമ്പനികൾക്ക് 400 ദിർഹവും വ്യക്തികൾക്ക് 200 ദിർഹവുമാണ് ഫീസ്

New Update
adnoc vehicle

അബുദാബി: വാഹനങ്ങളുടെ സാങ്കേതിക പരിശോധനകളുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നതിനായി അബുദാബിയിൽ മൊബൈൽ വെഹിക്കിൾ ഇൻസ്‌പെക്ഷൻ സെന്റർ ആരംഭിച്ചു.

Advertisment

അബുദാബി പോലീസും അബുദാബി നാഷണൽ ഓയിൽ കമ്പനി ഫോർ ഡിസ്ട്രിബൂഷനും (ADNOC) ചേർന്നാണ് മൊബൈൽ വെഹിക്കിൾ ഇൻസ്‌പെക്ഷൻ സെന്റർ ആരംഭിച്ചത്.

അബുദാബിയിലെ വിവിധ ഭാ​ഗങ്ങളിലെത്തി വാഹനങ്ങളുടെ സാങ്കേതിക പരിശോധനകളുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നതിനാണ് പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്. രാവിലെ 7 മണ് മുതൽ വൈകിട്ട് 3 മണിവരെയാണ് സെന്ററിന്റെ പ്രവർത്തനം ലഭ്യമാക്കിയിരിക്കുന്നത്.

സേവനങ്ങൾ നൽകുന്നതിനായി കമ്പനികളിൽ നിന്ന് 400 ദിർഹവും വ്യക്തികളിൽ നിന്ന് 200 ദിർഹവുമാണ് ഫീസായി ഈടാക്കുന്നത്. സേവനം ആവശ്യമുള്ളവർക്ക് സർവീസ് സെന്ററിന്റെ ടോൾ ഫ്രീ നമ്പറായ 800300 എന്ന നമ്പറുമായി ബന്ധപ്പെട്ടാൽ മണിക്കൂറുകൾക്കകം സേവനങ്ങൾ ലഭ്യമാക്കും.

മൊബൈൽ വെഹിക്കിൾ ഇൻസ്‌പെക്ഷൻ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിൽ അബുദാബി പോലീസ് ജനറൽ കമാൻഡ് സെൻട്രൽ ഓപ്പറേഷൻസ് സെക്ടർ ഡയറക്ടർ മേജർ ജനറൽ അഹ്‌മദ്‌ സൈഫ് ബിൻ സൈത്തൂൻ അൽ മുഹൈരി,

അബുദാബി പോലീസ് ജനറൽ കമാൻഡ് ഡ്രൈവേഴ്സ് ആന്റ് വെഹിക്കിൾസ് ലൈസൻസിങ്ങ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ബ്രൈക് അൽ അമീരി, ADNOC ഡിസ്ട്രിബൂഷൻ സി.ഇ.ഒ എഞ്ചിനീയർ ബദ്ർ സയീദ് അൽ ലംകി തുടങ്ങിയവർ പങ്കെടുത്തു.

Advertisment