കുവൈത്തിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ പാർട്ട് ടൈം ജോലികൾ നിയമവിധേയമാക്കി

New Update
Minister-of-Interior-and-Defense-Sheikh-Talal-Al-Khaled.webp

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യമേഖലയിലെ ജീവനക്കാരുടെ പാർട്ട് ടൈം ജോലികൾ നിയമവിധേയമാക്കി. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവരുടെ യഥാർത്ഥ സ്‌പോൺസർമാരല്ലാത്ത തൊഴിലുടമകൾക്കായി പാർട്ട് ടൈം ജോലി ചെയ്യുന്നതിന് ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് അനുമതി നൽകി.

Advertisment

2024 ജനുവരി മുതൽ നിയമം പ്രാബല്യത്തിൽ വരും. അതേസമയം മറ്റൊരു കമ്പനിയിൽ പാർട്ട് ടൈം ജോലി ചെയ്യുന്നതിന് ജീവനക്കാർ യഥാർത്ഥ തൊഴിലുടമയുടെ അനുമതി വാങ്ങണം. പാർട്ട് ടൈം ജോലികൾ ഒരു ദിവസം പരമാവധി നാല് മണിക്കൂർ ആയിരിക്കണമെന്നും പബ്ലിക് അതോറിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. 

Advertisment