/sathyam/media/media_files/2025/02/22/vaXMRJAXxfNrr1VNsAHl.webp)
ദുബായ്: ദുബായിൽ നിയമവിരുദ്ധമായി മസാജ്​ കാർഡുകൾ പ്രിന്‍റ്​ ചെയ്ത നാല് പ്രസുകൾ അടച്ചുപൂട്ടി. പ്രസുകളിലെ ജീവനക്കാരെ അറസ്റ്റ്​ ചെയ്തതായും ദുബായ് പൊലീസ്​ അറിയിച്ചു.
ഇത്തരം പ്രസുകളിൽ പ്രവർത്തിക്കുന്ന എല്ലാവരും നിയമ നടപടി നേരിടേണ്ടിവരുമെന്നും പൊലീസ്​ വ്യക്​തമാക്കിയിട്ടുണ്ട്​.
മസാജ്​ കാർഡുകളിലെ ഫോൺ നമ്പറുകളിൽ ബന്ധപ്പെടരുതെന്നും, മോഷ്ടിക്കപ്പെടാനും കൊള്ളയടിക്കപ്പെടാനുമുള്ള സാധ്യതയുണ്ടെന്നും പൊതുജനങ്ങൾക്ക്​ അധികൃതർ മുന്നറിയിപ്പ്​ നൽകി.
മസാജ് കാർഡുകളുമായി ബന്ധപ്പെട്ട മോശമായ രീതികളെക്കുറിച്ച്​ അന്വേഷിക്കുന്നതിനായി ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ പ്രത്യേക സംഘത്തെ തന്നെ രൂപീകരിച്ചിട്ടുണ്ടെന്നും ദുബായ് പൊലീസ് വ്യക്​തമാക്കി.