/sathyam/media/media_files/2025/04/01/CCusFghrmnHfXw6qmwOR.jpg)
അബുദാബി: മടവൂർ സിഎം വലിയുള്ളാഹിയുടെ മുപ്പത്തിനാലാമത് ആണ്ടു നേർച്ച യും സി എം സെന്റർ മുപ്പത്തിയഞ്ചാം വാർഷിക ഐക്യധാർഢ്യ സമ്മേളനവും ഏപ്രിൽ അഞ്ചിന് വൈകിട്ട് ഏഴ് മാണിക്ക് വിവിധ പരിപാടികളോടെ അബുദാബി അൽ ഫലാഹ് സ്ട്രീറ്റിലുള്ള ഐസിഎഫ് കൾച്ചറൽ കമ്മ്യൂണിറ്റി ഹാളിൽ നടക്കും.
ശനിയാഴ്ച്ച വൈകീട്ട് ഏഴ് മണിക്ക് ആരംഭിക്കുന്ന ഉറൂസ് മുബാറക് പരിപാടിയിൽ സിഎം മൗലിദ് പാരായണം, ഖുർആൻ പാരായണം, സിഎം അനുസ്മരണ പ്രഭാഷണം, ഡോക്യുമെന്ററി പ്രദർശനം, മുഹിബ് സംഗമം, ആത്മീയ സംഗമം, സിഎം സെന്റർ മുപ്പത്തിയഞ്ചാം വാർഷിക ഐക്യധാർഡ്യ സമ്മേളനം, തബറുക്ക് വിതരണം എന്നിവ നടക്കും.
ഐസിഎഫ്, ആർ എസ് സി, കെ സി എഫ് ഇന്റർനാഷണൽ നാഷണൽ റീജിയൻ നേതാക്കൾക്ക് പുറമെ മത സാമൂഹിക സാംസ്കാരിക വാണിജ്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സംഗമിക്കും. സി എം വലിയുള്ളാഹി അനുസരണ പ്രഭാഷണം ഹംസ മിസ്ബാഹി ഓട്ടപ്പടവ് നിർവ്വഹിക്കും.
സമാപന ആത്മീയ ദുആ സംഗമത്തിന് സയ്യിദ് ഇല്യാസ് തങ്ങൾ എരുമാട് നേതൃത്വം നൽകും. മുസ്തഫ ദാരിമി കാടാങ്കോട്, ഉസ്മാൻ സഖാഫി തിരുവത്ര, അബ്ദുൾ ഹമീദ് ഈശ്വരമംഗലം, വഹാബ് ബാഖവി, ഹമീദ് പരപ്പ, ഹംസ മദനി തെന്നല, ഹംസ അഹ്സനി വയനാട്, അബ്ദുൽ ഹഖീം വളക്കൈ, പിസി ഹാജി, റസാഖ് ഹാജി, നാസർ മാസ്റ്റർ തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us