ഗള്‍ഫ് എയര്‍ വിമാനത്തില്‍ ലഗേജ് പരിധി 46 കിലോയില്‍ നിന്ന് 25 കിലോയിലേക്ക് വെട്ടിക്കുറച്ചു

വിദേശ യാത്രക്കാര്‍ക്ക് ഇനി മുതല്‍ 25 കിലോ ലഗേജ് മാത്രമേ അനുവദിച്ചിട്ടുള്ളൂവെന്ന് ഗള്‍ഫ് എയര്‍ അതോറിറ്റി വ്യക്തമാക്കി. 

New Update
air Untitledjay

ജിദ്ദ: ഗള്‍ഫ് എയര്‍ വിമാനത്തില്‍ ലഗേജ് പരിധി 46 കിലോയില്‍ നിന്ന് 25 കിലോയിലേക്ക് വെട്ടിക്കുറച്ചു.യാത്രക്കാര്‍ നിലവില്‍ കൊണ്ടുപോയിക്കൊണ്ടിരിക്കുന്നത് 23 കിലോയുടെ 2 ലഗേജുകളാണ്. 

Advertisment

വിദേശ യാത്രക്കാര്‍ക്ക് ഇനി മുതല്‍ 25 കിലോ ലഗേജ് മാത്രമേ അനുവദിച്ചിട്ടുള്ളൂവെന്ന് ഗള്‍ഫ് എയര്‍ അതോറിറ്റി വ്യക്തമാക്കി. 

Unqqtitledjay

എക്കണോമിക് ക്ലാസ് ലൈറ്റ് വിഭാഗത്തില്‍ 25 കിലോയും ഇക്കണോമി ക്ലാസ് സ്മാര്‍ട്ട് വിഭാഗത്തില്‍ 30 കിലോയും ഫസ്റ്റ് ക്ലാസ് വിഭാഗത്തില്‍ 35 കിലോയുമാണ് ഇനിമുതല്‍ ലഗേജ് കൊണ്ടുപോകാവുന്നത്.

സാധാരണ ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് നിലവില്‍ 32 കിലോയുടെ 2 ലഗേജുകള്‍ കൊണ്ടുപോകാമായിരുന്നു. ഇതാണ് വെട്ടിക്കുറച്ചത്. ഇനി സൗദി അറേബ്യയില്‍ നിന്ന് പോകുന്ന വിമാനങ്ങളില്‍ ശ്രീലങ്ക എയര്‍ലൈന്‍സും സൗദി എയര്‍ലൈന്‍സും മാത്രമാണ് 46 കിലോ ലഗേജ് അനുവദിച്ചിട്ടുള്ളത്.

Advertisment