26-ാമത് ഗൾഫ് കപ്പിൻ്റെ ഉദ്ഘാടന ചടങ്ങ്, ഡിസംബർ 21 ശനിയാഴ്ച

കുവൈത്തും ഒമാനും തമ്മിലുള്ള ആദ്യ മത്സരത്തിന് മുമ്പ് ഉദ്ഘാടന ചടങ്ങ് നടക്കുമെന്ന് കമ്മിറ്റി അറിയിച്ചു

New Update
gulf cup Untitledthaa

കുവൈറ്റ്: കുവൈറ്റില്‍ 26ാമത് ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ (ഖലീജി സെയ്ന്‍) ഉദ്ഘാടന ചടങ്ങ് ഡിസംബര്‍ 21ന് ശനിയാഴ്ച  വൈകുന്നേരം 7:00 മണിക്ക് ജാബര്‍ അല്‍-അഹമ്മദ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ആരംഭിക്കും.

Advertisment

കുവൈത്തും ഒമാനും തമ്മിലുള്ള ആദ്യ മത്സരത്തിന് മുമ്പ് ഉദ്ഘാടന ചടങ്ങ് നടക്കുമെന്ന് തിങ്കളാഴ്ച പത്രക്കുറിപ്പില്‍ കമ്മിറ്റി അറിയിച്ചു


ഇതേ ഗ്രൂപ്പിലെ രണ്ടാമത്തെ മത്സരം ജാബര്‍ അല്‍ മുബാറക് സ്റ്റേഡിയത്തില്‍ നടക്കുമെന്നും ഖത്തറും യുഎഇയും പങ്കെടുക്കുന്ന മത്സരവും അന്നേ ദിവസം രാത്രി 10:00 മണിക്ക് ആരംഭിക്കുമെന്നും കമ്മിറ്റി അറിയിച്ചു. 


1974, 1990, 2003, 2017 വര്‍ഷങ്ങളിലായി ഇത് അഞ്ചാം തവണയാണ് കുവൈറ്റ് ഗള്‍ഫ് കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ 10 കിരീടങ്ങളുമായി കുവൈറ്റ് മുന്നിലും നാലെണ്ണവുമായി ഇറാഖും മുന്നിലാണ്


സൗദി അറേബ്യയും ഖത്തറും മൂന്ന് വീതം കിരീടങ്ങള്‍ നേടിയപ്പോള്‍ ഒമാനും യുഎഇയും രണ്ട് വീതം കിരീടങ്ങള്‍ നേടി. ബഹ്റൈന്‍ ഒരിക്കല്‍ ടൂര്‍ണമെന്റില്‍ വിജയിച്ചു. 

മത്സര ടിക്കറ്റ് ബുക്കിംഗിനായി ഉപയോഗിക്കുന്ന 'ഹയകോം' ആപ്പ് ലോഞ്ച് ചെയ്യുന്നതായും സംഘാടക സമിതി അറിയിച്ചു.

Advertisment