26-മത് അറേബ്യൻ ഗൾഫ് കപ്പ്. ഫൈനൽ മത്സരത്തിൽ ഒമാൻ ബഹ്‌റൈനിനെ ഇന്ന് നേരിടും

ഫൈനൽ മത്സരത്തോടനുബന്ധിച്ച് ഗൾഫ് ഫുട്ബോൾ ഇതിഹാസങ്ങളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിക്കും.

New Update
gulf cup Untitledthaa

കുവൈറ്റ്‌: 26-മത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ഒമാൻ ബഹ്‌റൈനിനെ നേരിടും. മത്സരം ഇന്ന് ജാബിർ അൽ അഹമ്മദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വൈകിട്ട് 7 മണിക്ക് ആരംഭിക്കും. 

Advertisment

സെമിഫൈനലിൽ ഒമാൻ സൗദി അറേബ്യയെ 2-1 ന് തോൽപ്പിച്ചത്. ഒമാന്റെ ഗോൾസ്കോറർമാർ അർഷദ് അൽ അലവി (74-ആം മിനിറ്റ്)യും അലി അൽ ബുസൈദി (84-ആം മിനിറ്റ്)യുമായിരുന്നു.

സൗദി അറേബ്യയുടെ ആശ്വാസഗോൾ മുഹമ്മദ് കാനോ 87-ആം മിനിറ്റിൽ നേടി.  മറ്റൊരു സെമി ഫൈനലിൽ, ബഹ്‌റൈൻ കുവൈത്തിനെ 1-0 ന് പരാജയപ്പെടുത്തിയിരുന്നു .

മുഹമ്മദ് ജാസിം മാർഹൂൺ 74-ആം മിനിറ്റിൽ നേടിയ ഗോളാണ് ബഹ്‌റൈനിന്റെ വിജയത്തിന് വഴിയൊരുക്കിയത്. 

ഫൈനൽ മത്സരത്തോടനുബന്ധിച്ച് ഗൾഫ് ഫുട്ബോൾ ഇതിഹാസങ്ങളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിക്കും.

ബഹ്‌റൈൻ ആരാധകർക്കായി 18,000 ടിക്കറ്റുകൾ മാറ്റിവെച്ചതായി റിപ്പോർട്ടുകൾ ഒമാൻ  ഗൾഫ് 4 തവണ നേടിയിട്ടുണ്ട്  

എന്നാൽ ബഹ്റൈൻ  ഒരു തവണ മാത്രമേ ഗൾഫ് കപ്പ്‌ നേടിയിട്ടുള്ളു  4തവണ രണ്ടാം സ്ഥലത്തും എത്തിയിട്ടുണ്ട്.  ഒമാൻ മൂന്ന് തവണയും രണ്ടാം സ്ഥാനത്ത് വന്നിട്ടുണ്ട്.

Advertisment